രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മലയോരത്തെ പര്യടനം ആവേശക്കടലായി
കുന്നുംകൈ: കത്തുന്ന വേനല്‍ ചൂടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് മലയോരത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശോജ്വല സ്വീകരണം. രാവിലെ തൈക്കടപ്പുറത്ത് നിന്ന് പ്രയാണമാരംഭിച്ച പര്യടനം ഒരു മണിയോടെയാണ് കുന്നുംകൈയില്‍ എത്തിച്ചേര്‍ന്നത്.
നട്ടുച്ച നേരത്തും യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഹൃദ്യമായ വരവേല്‍പ്പാണ് മലയോരത്ത് സ്ഥാനാര്‍ഥിക്ക് നല്‍കിയത്. പ്രചാരണത്തിന് ആവേശം പകര്‍ന്നു മുതിര്‍ന്നവരും കുട്ടികളും സ്ത്രീകളും ജനപ്രിയ സ്ഥാനാര്‍ഥിയെ വരവേല്‍ക്കാന്‍ ഒത്തുകൂടി.
സ്ഥാനാര്‍ഥിയെ മുക്കടയില്‍ നിന്ന് പ്രവര്‍ത്തകര്‍ വരവേറ്റ് കുന്നുംകൈ ടൗണിലെ സ്വീകരണവേദി വരെ അനുഗമിച്ചു. വ്യാപാര സ്ഥാപനങ്ങളിലും ടൌണിലും നേരിട്ട് കണ്ടു സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ചു. കേരളത്തില്‍ ബി.ജെ.പിയെ താലോലിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച സര്‍ക്കാറിനെ താഴെ ഇറക്കാനും കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ അഭ്യര്‍ഥിച്ചു. ചിറ്റാരിക്കല്‍, പാലാവയല്‍, കടുമേനി, എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. പെരുമ്പട്ടയില്‍ എത്തിയ സ്ഥാനാര്‍ഥിയെ എം.എസ്. എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പിലേരിയില്‍ നിന്ന് സ്വീകരിച്ചു. ഉറൂസ് നടക്കുന്ന പെരുമ്പട്ട ജുമാമസ്ജിദ് പരിസരത്ത് വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിച്ചു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ വി.കെ.പി ഹമീദലി, കണ്‍വീനര്‍ കരിമ്പില്‍ കൃഷ്ണന്‍, ജില്ലാ ലീഗ് സെക്രട്ടറി വി.കെ ബാവ, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മവ്വല്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ഷംസുദ്ദീന്‍ ആയിറ്റി, ശിഹാബ് മാസ്റ്റര്‍, പി.കെ ഫൈസല്‍, കരിമ്പില്‍ കൃഷ്ണന്‍ എം. അബൂബക്കര്‍, എ.സി ജോസ്, ശ്രീധരന്‍ മാസ്റ്റര്‍, ജാതിയില്‍ അസിനാര്‍ , ജോയി ജോസഫ്, പി.സി ഇസ്മയില്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."