HOME
DETAILS

അറുതിയില്ല; രാത്രിയാത്രാ ദുരിതത്തിന്

  
backup
July 07 2018 | 05:07 AM

%e0%b4%85%e0%b4%b1%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be

 


കോഴിക്കോട്: നഗരത്തിലെ രാത്രിയാത്രാ ദുരിതം തീരുന്നില്ല. അവസാന സര്‍വിസുകള്‍ സ്വകാര്യ ബസുകള്‍ റദ്ദ് ചെയ്യുന്നതോടെ യാത്രക്കാരുടെ വിധി മഴ നനഞ്ഞ് ബസ് സ്‌റ്റോപ്പുകളില്‍ കാത്തുനില്‍ക്കാനാണ്. രാത്രി ഏഴുമണി കഴിഞ്ഞാല്‍ പിന്നെ നഗരത്തില്‍ സര്‍വിസ് നടത്തുന്ന ബസുകളില്‍ പലതും സര്‍വിസ് അവസാനിപ്പിക്കുകയാണ് പതിവ്. വല്ലപ്പോഴും എത്തുന്ന ബസുകള്‍ക്ക് പിന്നാലെ പരക്കം പായുകയാണ് യാത്രക്കാര്‍. ഇതിനിടെ മഴയൊന്ന് ചാറിയില്‍ കനത്ത ദുരിതമാണ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വരുന്നത്.
ഏറ്റവും ദുരിതം ഞായറാഴ്ചകളിലാണ്. പൊതുവെ ഞായറാഴ്ചകളില്‍ ബസുകള്‍ സര്‍വിസ് നടത്തുന്നത് കുറവാണ്. ഇതിനു പിന്നാലെയാണ് രാത്രിയില്‍ ഉള്ള സര്‍വിസ് കൂടി കട്ട് ചെയ്യുന്നത്. മറ്റു ദിവസങ്ങളില്‍ രാത്രി എട്ടിനു ശേഷമാണു ട്രിപ്പ് കട്ടിങ്ങെങ്കില്‍ ഞായറാഴ്ച ഇതു സന്ധ്യയോടെത്തന്നെ തുടങ്ങും. പതിവായി വരുന്ന ബസു കാത്ത് ഞായറാഴ്ച രാത്രിയില്‍ റോഡിലിറങ്ങിയാല്‍ തിരിച്ച് വീട്ടിലെത്തണമെങ്കില്‍ ഓട്ടോറിക്ഷയെയോ മറ്റോ ആശ്രയിക്കേണ്ടി വരും.
രാത്രി എട്ടര കഴിഞ്ഞാല്‍ നഗരത്തിലെത്തുന്ന ടൗണ്‍ ബസുകള്‍ മാനാഞ്ചിറയില്‍ നിര്‍ത്തി ആളെ ഇറക്കി അതിനുശേഷമുള്ള ട്രിപ്പ് ഒഴിവാക്കുന്ന രീതിയുണ്ട്. ജില്ലയ്ക്കകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍, നഗരത്തിലും പുറത്തും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍, ഇതരസംസ്ഥാനക്കാര്‍ തുടങ്ങി നിരവധിപേര്‍ രാത്രി കാലങ്ങളില്‍ നഗരത്തിലെത്തുന്നുണ്ട്. ഇവരെയെല്ലാം ദുരിതത്തിലാക്കുന്നതാണ് ബസുകളുടെ രാത്രിയാത്രാ മുടക്കവും.
പെര്‍മിറ്റിന് വിരുദ്ധമായി സര്‍വിസുകള്‍ കട്ട് ചെയ്യുന്നത് തടയാന്‍ ഇടയ്ക്കു പേരിനു നടത്തുന്ന പരിശോധനകള്‍ ഒഴിച്ചാല്‍ പ്രശ്‌നത്തിനു ശാശ്വതപരിഹാരം കാണാനുള്ള നടപടികള്‍ ഒന്നുമില്ല.
നഗരത്തോടു ചേര്‍ന്നുള്ള ബേപ്പൂര്‍, കുന്ദമംഗലം, രാമനാട്ടുകര, എലത്തൂര്‍, വെള്ളിമാടുകുന്ന്, വെള്ളയില്‍, പുതിയങ്ങാടി, കടലുണ്ടി, ചേവായൂര്‍, കക്കോടി, നരിക്കുനി തുടങ്ങിയ റൂട്ടുകളിലെല്ലാം യാത്രാദുരിതം തുടരുകയാണ്. അല്‍പ്പം ദൂരത്തുള്ള മാവൂര്‍, കൊടുവള്ളി, താമരശേരി, ബാലുശേരി, കുറ്റ്യാടി, വടകര, തൊട്ടില്‍പ്പാലം, കൊയിലാണ്ടി, ഉള്ള്യേരി തുടങ്ങിയ ഭാഗങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
അടുത്തുള്ള റൂട്ടുകളിലേക്കു ചിലപ്പോള്‍ ചെറുവാഹനങ്ങള്‍ കിട്ടിയെന്നിരിക്കും. ബൈക്കുകള്‍ക്കു കൈകാണിച്ചു നിര്‍ത്തിയും ചിലരൊക്കെ വീടുപിടിക്കും. എന്നാല്‍, ദൂരങ്ങളിലേക്കെത്തേണ്ടവര്‍ക്ക് ഇതൊന്നും നടപ്പില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago