സ്കൂളിലെ ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ച സംഭവം: അന്വേഷണം ശക്തമാക്കണമെന്ന് സ്കൂള്‍ അധികൃതര്‍
കോഴിക്കോട്: വെള്ളയില്‍ ഗവ. ഫിഷറീസ് യു.പി സ്കൂളില്‍ വിദ്യാര്‍ഥികളുടെ ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കണമെന്ന് സ്കൂള്‍ അധികൃതര്‍.
കഴിഞ്ഞ ദിവസം സ്കൂളില്‍ ചേര്‍ന്ന അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. പി.ടി.എയിലും അധ്യാപകര്‍ക്കിടയിലും പ്രശ്നങ്ങളൊന്നുമില്ലെന്നിരിക്കെ സംഭവം നടന്നതില്‍ ദുരൂഹതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പൊലിസിന്റെ ഭാഗത്ത് നിന്നുള്ള അന്വേഷണം ഊര്‍ജിതമാക്കണമെന്ന് സ്കൂള്‍ പ്രധാനാധ്യാപകന് പി.കെ അശോകന് പറഞ്ഞു. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് വെള്ളയില്‍ പൊലിസ് പറഞ്ഞു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലിസ് പറഞ്ഞു.
സ്കൂളിലെ ഉച്ച ഭക്ഷണത്തിനും പ്രഭാത ഭക്ഷണത്തിനുമായി സൂക്ഷിച്ചു വച്ച അരിയും പലവ്യഞ്ജനങ്ങളുമാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. ഒരുമാസത്തേയ്ക്കു കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ച കലവറയിലാണു സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്തിയത്.
സ്കൂള്‍ അടുക്കളയിലെ സാധനങ്ങളും അടുപ്പുകളും നശിപ്പിച്ചിട്ടുണ്ട്. അരിയും പാകം ചെയ്യാനുള്ള മറ്റുഭക്ഷണ സാധനങ്ങളും നിലത്തിട്ട് ഉപയോഗശൂന്യമാക്കുകയും ചെയ്ത നിലയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."