കാരശ്ശേരി ചീപ്പാംകുഴി പാലം: യൂത്ത് ലീഗ് സമരനിര നാളെ
മുക്കം: അപകടങ്ങള്‍ തുടര്‍കഥയായ കാരശ്ശേരി ചീപ്പാംകുഴി പാലം പുനര്‍നിര്‍മിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കാരശ്ശേരി വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10ന് കാരശ്ശേരിയില്‍ സമരനിര സംഘടിപ്പിക്കും.
പാലത്തിന്റെ കൈവരി തകര്‍ന്നതിനാല്‍ അപകടങ്ങള്‍ ഇവിടെ തുടര്‍കഥയാണ്. കഴിഞ്ഞദിവസം ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് വീഴുന്ന സാഹചര്യം ഉണ്ടായി. വസ്ത്രം കമ്പിയില്‍ കുടുങ്ങിയതിനാലാണ് യാത്രികര്‍ രക്ഷപ്പെട്ടത്.
ഇതിനു മുന്‍പും നിരവധി അപകടങ്ങള്‍ പാലത്തില്‍ നടന്നിട്ടുണ്ട്. വീതി കുറവാണ് അപകടങ്ങള്‍ സംഭവിക്കുന്നതിന്റെ പ്രധാന കാരണം. കാലപ്പഴക്കം ചെന്നതിനാല്‍ ജീര്‍ണ്ണിച്ച കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നുമുണ്ട്.
നിരവധി വാഹനങ്ങളും യാത്രക്കാരും ദിവസവും യാത്ര ചെയ്യുന്ന പാലത്തെ അധികാരികള്‍ നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരനിര സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച സമരസംഗമം നിസാം കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഇ.കെ നാസര്‍ അധ്യക്ഷനായി.
വി.പി ഷഫീഖ്, അബു സുഫിയാന്‍, ഷൈജല്‍ മുട്ടാത്ത്, ഹിദാഷ് പറശ്ശേരി, സി.കെ ഷാഫി, കെ.പി ഇസ്ഹാഖ്, വി.പി അനീസ്, ഇ.കെ സാബിത്ത്, കെ. ജുനൈദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."