ഹാന്‍സ് വില്‍പ്പന: പ്രതികള്‍ റിമാന്‍ഡില്‍
പാണ്ടിക്കാട്: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹാന്‍സ് വില്പന നടത്തിയ കേസില്‍ അറസ്റ്റിലായവരെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു. അരിക്കണ്ടംപാക്ക് തച്ചിങ്ങനാടം തോണിക്കര അബ്ദുല്‍ സമദ് (49), വെള്ളുവങ്ങാട് മാഞ്ചേരി മുഹമ്മദലി(38) എന്നിവരെയാണു പാണ്ടിക്കാട് എസ്.ഐ .ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
പരിശോധനയില്‍ അഞ്ചു ചാക്കുകളിലാക്കി സൂക്ഷിച്ച 4958 ഹാന്‍സ് പാക്കറ്റുകള്‍ പിടിച്ചെടുത്തു. പാണ്ടിക്കാട് ഹയര്‍ സെക്കന്‍ഡറി ഹൈസ്കൂള്‍ പരിസരത്ത് ഓട്ടോറിക്ഷയില്‍ കൊണ്ടുവന്നു ഹാന്‍സ് വില്പന നടത്തവെയാണ് അബ്ദുസ്സമദ് പിടിയിലായത്. തുടര്‍ന്ന് ഇയാളുടെ ചൂരക്കാവിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചു ചാക്കുകളില്‍ ഒളിപ്പിച്ചുവെച്ച ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തത്.
വണ്ടൂര്‍ റോഡില്‍ കച്ചവടമുള്ള മുഹമ്മദലി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹാന്‍സ് വില്‍ക്കുന്നതായി ഷാഡോ പൊലിസ് കണ്ടെത്തിയതിനെത്തുടര്‍ന്നു കടയില്‍ നടത്തിയ തെരച്ചിലില്‍ 105 പാക്കറ്റുകള്‍ പൊലിസ് കണ്ടെടുക്കയായിരുന്നു.സീനിയര്‍ സി.പി.ഒ.വി.മന്‍സൂര്‍,സി.പി.ഒ മാരായ എം.പി.പ്രമോദ്,വി.എ.പ്രദീഷ്,യു.ജിഷ,ഹലീമഎന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."