15,000 കോടിയുടെ അടിസ്ഥാന സൗകര്യവികസന ഫണ്ടിന് അനുമതി
തുക സ്വകാര്യമേഖലയെ ആകര്‍ഷിക്കാന്‍
ന്യൂഡല്‍ഹി: 15,000 കോടിയുടെ അനിമല്‍ ഹസ്ബന്‍ഡറി അടിസ്ഥാന സൗകര്യവികസന ഫണ്ടിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ക്ഷീര, അനിമല്‍ ഹസ്ബന്‍ഡറി മേഖലകളില്‍ സ്വകാര്യമേഖലയ്ക്ക് പങ്കാളിത്തമുറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും നവീകരണത്തിനുമാണ് തുക വിനിയോഗിക്കുക. കര്‍ഷകര്‍, കാര്‍ഷിക ഉത്പാദകര്‍, സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍, സ്വകാര്യ കമ്പനികള്‍ വ്യക്തിഗത സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി കാലിവളര്‍ത്തല്‍, ക്ഷീര മേഖലയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 53,000 കോടിയുടെ പദ്ധതിയുടെ ഭാഗമാണ് 15,000 കോടിയുടെ അടിസ്ഥാന സൗകര്യവികസന ഫണ്ട്. സ്വകാര്യമേഖലയ്ക്ക് ഈ മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ 90 ശതമാനം വരെ സര്‍ക്കാര്‍ ഈ ഫണ്ടില്‍ നിന്ന് ലോണ്‍ ലഭ്യമാക്കും. തെരഞ്ഞെടുക്കപ്പെടുന്ന ജില്ലകളില്‍ സംരംഭങ്ങള്‍ക്ക് 4 ശതമാനം പലിശയിളവും നല്‍കും. മറ്റു ജില്ലകളിലുള്ളവര്‍ക്ക് യഥാസമയത്തെ തിരിച്ചടവിന് മൂന്നു ശതമാനം പലിശയിളവുണ്ടാകും. തിരിച്ചടവിന് രണ്ടു വര്‍ഷത്തെ മോറട്ടോറിയം അനുവദിക്കും. ആറു വര്‍ഷം കൊണ്ടാണ് തുക തിരിച്ചടക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."