ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികള്‍ പട്ടിണിയിലേക്ക്
ചെറുകുന്ന്: തൊഴിലാളികള്‍ക്ക് അഞ്ചു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികള്‍ പട്ടിണിയിലേക്ക്. ഇരുപത് വര്‍ഷത്തിലധികമായി ജോലി ചെയ്തുവരുന്ന തൊഴിലാളികള്‍ ചെറുകുന്ന് ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ ഓഫിസിനു മുന്നില്‍ സമരം ആരംഭിച്ചു.
സ്ഥിരം തൊഴിലിന് ആനുപാതികമായി ജോലി ചെയ്തുവരുന്ന അംഗീകൃത തൊഴിലാളികള്‍ക്ക്
പി.എഫ്, ഇ.പി.എഫ് ഉള്‍പ്പെടെ അനുവദിക്കണമെന്ന് പറഞ്ഞെങ്കിലും ഒരാനുകൂല്യങ്ങളും നാളിതുവരെ അനുവദിക്കാതെ വര്‍ഷങ്ങളായി തൊഴിലാളികളെ പീഡിപ്പിക്കുതായും നേതാക്കള്‍ പറഞ്ഞു. ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനത്തില്‍ നിന്നും തൊഴിലാളികളെ പട്ടിണിക്കിട്ട് പുറംതള്ളാനാണ് അധികൃതര്‍ ശ്രമിച്ചുവരുന്നതെന്നും സംഘടനാ നേതാവായ കെ. സത്യന് സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സമരസമിതി നേതാക്കളായ നിഷില്‍കുമാര്‍, ദിനേശന് ചെറുകുന്ന്, ആന്റണി ഷാജി പിലാത്തറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."