എടക്കര ബസ് സ്റ്റാന്‍ഡില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് പതിവാകുന്നു
എടക്കര: നിയമം കാറ്റില്‍ പറത്തി പൊതു സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു. എടക്കര ടൗണില്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിരിക്കയാണ്. പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിയാണ് മാലിന്യം തള്ളിയിരിക്കുന്നത്.
എടക്കര ടൗണില്‍ പലയിടത്തും ഇതേ അവസ്ഥയില്‍ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിട്ടുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യം പൊതുനിരത്തുകളില്‍ തള്ളുന്നത് പഞ്ചായത്ത് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയതാണ്. വിലക്കു ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപ്പടിയുണ്ടാകുമെന്ന് അറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് മാലിന്യം തള്ളുന്നത്.
പഞ്ചായത്ത് നിത്യവും ശുചീകരിക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യാത്തതിനാല്‍ ദിവസം ചെല്ലുംതോറും കുന്നുകൂടുകയാണ്. ശുചീകരണത്തിനു വേണ്ടി കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. പ്ലാസ്റ്റിക് തള്ളുന്നതിന് ശക്തമായ വിലക്കും നിലവിലുണ്ട്. ഇതെല്ലാം നിലനില്‍ക്കുമ്പോളാണ് എടക്കര പഞ്ചായത്ത് ഓഫീസിന്റെ അടുത്ത് മാലിന്യം തള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."