ഡോക്ടറേറ്റ് നേടിയ ആരിഫിന് ജന്മനാടിന്റെ ആദരം
താമരശേരി: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തി ഭാരതീയാര്‍ യൂനിവേഴ്സിറ്റിയില്‍നിന്നു പി.എച്ച്.ഡി കരസ്ഥമാക്കിയ കെ.എ ആരിഫിന് ജന്മനാടിന്റെ ആദരം.
തച്ചംപൊയില്‍ ശിഹാബ് തങ്ങള്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്ററില്‍നിന്നു ആരിഫ് ഉപഹാരം ഏറ്റുവാങ്ങി. തൊഴില്‍പരമായി ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടുന്ന നഴ്സുമാരെ കുറിച്ച് ആരിഫ് നടത്തിയ പഠനം കേരള സമൂഹത്തിന് മുതല്‍ കൂട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജിന് പോവുന്നവര്‍ക്കുള്ള യാത്രയയപ്പും ചടങ്ങില്‍ നടന്നു. എന്‍.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എ.കെ ലത്തീഫ് അധ്യക്ഷനായി. എന്‍.പി റസാഖ് മാസ്റ്റര്‍, കെ.കെ ഉമ്മര്‍ ഹാജി, സി.പി അബ്ദുല്‍ ഖാദര്‍, എം. മുഹമ്മദ്, എ.പി അബൂബക്കര്‍, ടി.പി.കെ ഇബ്രാഹിം, ഇ.കെ ഇസ്ഹാഖ്, എന്‍.പി ഇബ്രാഹിം, ടി.പി ഖാദര്‍, പി. അബ്ദുറഹ്മാന്, പി.സി നാസര്‍, എന്‍.കെ ഖാദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."