HOME
DETAILS
MAL
ഡെങ്കിപ്പനി പ്രതിരോധം: വിദ്യാര്‍ഥികളും പങ്കാളികളായി
backup
July 07 2018 | 05:07 AM
താമരശേരി: പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടാം ഘട്ട ഡെങ്കി പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. കൈതപ്പൊയില്‍ ലിസാ കോളേജ് എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധനയും ഭവന സന്ദര്‍ശനവും സംഘടിപ്പിച്ചത്. വളണ്ടിയേഴ്സിനുള്ള പരിശീലനം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒ.കെ ജനാര്ദ്ദനന്, ലിസാ കോളജ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് സംസാരിച്ചു. മഴ മാറുന്നതോടെ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. വേണുഗോപാല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."