HOME
DETAILS
MAL
റോഡിന്റെ ശോച്യാവസ്ഥ: നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞു
backup
July 15 2016 | 02:07 AM
നിലമ്പൂര്‍: കാല്‍നട പോലും അസാധ്യമായ പാടിക്കുന്നിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്കൂള്‍ ബസുകള്‍ തടഞ്ഞു. മൂന്നു മാസം മുമ്പാണ് പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പുലൈന്‍ സ്ഥാപിക്കാന്‍ പാടിക്കുന്നിലെ റോഡിന്റെ വശങ്ങള് കുഴിച്ചത്. തടര്‍ന്ന് മഴവെള്ളം കുഴികളില്‍ നിറഞ്ഞു. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഇന്നലെ രാവിലെ നാട്ടുകാര്‍ സംഘടിച്ച് സ്കൂള്‍ വാഹനങ്ങളും, ഓട്ടോറിക്ഷകളും തടഞ്ഞത്. എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് എത്തി നാട്ടുകാരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമരം പിന്‍വലിച്ചത്. മുമ്പ് റോഡില്‍ നാട്ടുകാര്‍ വാഴയും മറ്റും നട്ട് പ്രതിഷേധം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."