ഹൈന്ദവ ഗൃഹങ്ങളും പ്രാദേശിക ക്ഷേത്രങ്ങളും രാമായണ മാസാചരണത്തിന് ഒരുങ്ങി
പൂക്കോട്ടുംപാടം: രാമായണ പാരായണവും ഒരുമാസം നീണ്ടു നിലക്കുന്ന വ്രതനിഷ്ടകളുമായി ഹൈന്ദവ ഗൃഹങ്ങളും പ്രാദേശിക ക്ഷേത്രങ്ങളും രാമായണ മാസാചരണത്തിന് ഒരുങ്ങി. രാമായണ മാസത്തോടനുബന്ധിച്ചു ക്ഷേത്രങ്ങളില്‍ കര്‍ക്കിടകം ഒന്ന് മുതല്‍ 30 വരെ രാമായണ പാരായണവും പ്രത്യേക പൂജകളും നടക്കും. പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ രാവിലെ എട്ടു മുതല്‍ പത്തു വരെ ക്ഷേത്ര രാമായണ പാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണം പാരായണം നടത്തും. രാവിലെ പ്രത്യേക ഗണപതി ഹോമവും വൈകീട്ട് ഭഗവത് സേവയും ഉച്ചയ്ക്ക് കര്‍ക്കിടക കഞ്ഞിയും ഉണ്ടായിരിക്കും. വിശേഷ പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി വി.എം.ശിവപ്രസാദ് എമ്പ്രാന്തിരി മുഖ്യ കാര്‍മികത്വം നല്‍കും.
അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ മാതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് നാലു മണി മുതല്‍ ആറു മണി വരെ രാമായണ പാരായണം നടത്തും. രാവിലെ വിശേഷാല്‍ ഗണപതി ഹോമവും വൈകീട്ട് ഭഗവത് സേവയും നടക്കും. പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി വി.എം വിജയകുമാര്‍ എമ്പ്രാന്തിരി കാര്‍മികത്വം നല്‍കും.
അമരമ്പലം അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ രാവിലെ എട്ടു മുതല്‍ പത്തു വരെ രാമായണ പാരായണവും വിശേഷാല്‍ ഗണപതി ഹോമവും വൈകീട്ട് ഭഗവത് സേവയുംനടക്കും. ക്ഷേത്രം ശാന്തി വി.എ. വിപിന്‍ എമ്പ്രാന്തിരി പൂജകള്‍ക്ക് കാര്‍മികത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."