ജില്ലയില്‍ എജ്യുകെയര്‍ പദ്ധതിക്ക് തുടക്കം
കോഴിക്കോട്: സംസ്ഥാനത്തെ കാംപസുകള്‍ വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നുണ്ടോ എന്നു സംശയിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണിപ്പോള്‍ സംഭവിക്കുന്നതെന്നു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ജനാധിപത്യ മതേതര സമൂഹം വളര്‍ത്തിയെടുക്കാന്‍ ചെറിയ ക്ലാസുകളില്‍ തന്നെ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ 44 സ്‌കൂളുകള്‍ ഹൈടെക് ആക്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിക്കു മന്ത്രി പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ പ്ലാനിങ് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. എജ്യുകെയര്‍ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങോട്ട് നിര്‍വഹിച്ചു. കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.കെ ശിവദാസനെയും ജില്ലയില്‍ അക്കാദമിക മികവു തെളിയിച്ച വിദ്യാലയങ്ങളെയും ഇതിനു നേതൃത്വം നല്‍കിയ കോഡിനേറ്റര്‍മാരെയും ചടങ്ങില്‍ ആദരിച്ചു.
ജില്ലയിലെ 3,500 ലധികം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസ്മുറികളില്‍ ജനകീയ ലൈബ്രറി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ക്ലാസ്മുറി ലൈബ്രറി സജ്ജീകരിച്ച പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് ലൈബ്രേറിയന്‍ ഹന്ന ഫാത്തിമ, വാണിമേല്‍ ക്രസന്റ് സ്‌കൂള്‍ ലൈബ്രേറിയന്മാരായ നിഹാല്‍, ലാമിയ, അഞ്ജന, മിന്‍ഹ ഫാത്തിമ എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്‍ അജിത്ത് നല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ സുരേഷ് കുമാര്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്മാരായ പി.സി ജോര്‍ജ് മാസ്റ്റര്‍, പി.കെ സജിത, സുജാത മനക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ ജില്ലയിലെ 200 ലധികം വിദ്യാലയങ്ങളിലെ അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."