ഫാ. ടോം ഉഴുന്നാലിനെ ഉടന്‍ മോചിപ്പിക്കുക: കെ.എല്‍ മോഹനവര്‍മ
കൊച്ചി: യമനില്‍ ബന്ധിയാക്കപ്പെട്ട പാല രാമപുരം ഉഴുന്നാലിന് വീട്ടില്‍ ഫാ. ടോമിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വോയ്സ് ഓഫ് ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ഷാ എറണാകുളം ടൗണ്‍ഹാളില്‍ നടത്തിയ ഉപവാസ സമരം പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ കെ.എല്‍ മോഹനവര്‍മ ഉദ്ഘാടനം ചെയ്തു. ഫാദറിനെ മോചിപ്പിച്ച് നാട്ടില്‍ എത്തിക്കുന്നതിനുവേണ്ടി മുഴുവന്‍ ഇന്ത്യക്കാരും മോദി സര്‍ക്കാരിനെ തികച്ചും വിശ്വാസത്തിലെടുത്ത് സര്‍വ പിന്തുണയും നല്‍കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുഴുവന്‍ കഴിവും ഇതിനുവേണ്ടി വിനിയോഗിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വര്‍മ പറഞ്ഞു.
ജോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ച ഉപവാസ സമര ഉദ്ഘാടന യോഗത്തില്‍ ജലീല്‍ ആര്‍ട്ട്മെന്‍, പി രാജേഷ് (സി.എം.പി), റഷീദ് പാഴൂര്‍, പി.കെ അലി എടത്തല, ഹുസൈന് ബദ്രി, സുനില്‍ കുമാര്‍ (റേയ്സ്), ആദില്‍ എം.എച്ച്, അബ്ദുല്‍ ജമീല്‍, ഹൈദ്രോസ് കെ.ബി, എന്‍.എം യൂസഫ്, റാഫേല്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് ഫാദര്‍ ടോമിന്റെ അടുത്ത ബന്ധു ജോര്‍ജ് ഉഴുന്നാലില്‍ നല്കിയ നാരങ്ങ നീര് കുടിച്ച് ഉപവാസം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."