HOME
DETAILS

രണ്ടു കിലോ കഞ്ചാവുമായി യുവാവ് പൊലിസ് പിടിയില്‍

  
backup
July 07 2018 | 06:07 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%af-3


കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യാന്‍ കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മീഞ്ചന്ത വട്ടക്കിണര്‍ സ്വദേശി മാമ്പറ്റ വീട്ടില്‍ പ്രബീഷിനെ (36) യാണു പൊലിസ് പിടികൂടിയത്.
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാള്‍. നടക്കാവ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പണിക്കര്‍ റോഡില്‍ നാലാം നമ്പര്‍ റെയില്‍വേ ഗേറ്റ് പരിസരത്തുവച്ച് നടക്കാവ് എസ്.ഐ നിധീഷിന്റെ നേതൃത്വത്തിലുളള സംഘവും കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണറുടെ ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.
അധ്യയന വര്‍ഷാരംഭം മുതല്‍ വിദ്യാര്‍ഥികള്‍ക്കു ലഹരിവസ്തു വിതരണം വ്യാപിച്ചത് പൊലിസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ മഹേഷ് കുമാര്‍ കാളിരാജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലയിലെ ലഹരി-മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലിസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നയാളാണ് അറസ്റ്റിലായ പ്രബീഷ്.
തമിഴ്‌നാട്ടില്‍ നിന്നു ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കോഴിക്കോട്ടെത്തിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി ചില്ലറ വില്‍പനക്കാര്‍ക്ക് കൈമാറ്റം ചെയ്യുന്നതാണ് ഇയാളുടെ രീതി. വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കഞ്ചാവ് ചില്ലറ വില്‍പനക്കാര്‍ക്ക് കൈമാറ്റം ചെയ്യാനായി നടക്കാവിലെത്തിയപ്പോഴാണ് ഇയാള്‍ പൊലിസിന്റെ പിടിയിലാവുന്നത്.
വര്‍ഷങ്ങളായി കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഉപയോഗിച്ചുവരുന്ന ഇയാള്‍ തനിക്കു മയക്കുമരുന്ന് ഉപയോഗിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് നിയമവിരുദ്ധമായി കഞ്ചാവ് കച്ചവടത്തിലേക്കു കടന്നത്. ഇയാളില്‍ നിന്നു കഞ്ചാവ് വാങ്ങിക്കുന്നവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി കോഴിക്കോട് നടക്കാവ് സി.ഐ ടി.കെ അഷ്‌റഫ് അറിയിച്ചു.
നടക്കാവ് എസ്.ഐ ടി.എം നിധീഷ്, സീനിയര്‍ സി.പി.ഒ പി.കെ ശശികുമാര്‍, സി.പി.ഒ മാരായ ടി.കെ ബാബു, കെ. ഹാദില്‍, ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ കെ. രാജീവ്, എന്‍. നവീന്‍, കെ.എ ജോമോന്‍, എ.വി സുമേഷ്, എം. ജിനേഷ്, പി. സോജി, കെ. രതീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  9 minutes ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  37 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  6 hours ago