കോണ്‍ഗ്രസില്ലാതെ ബി.ജെ.പിയെ താഴെയിറക്കാനാകും: പിണറായി
തൃപ്രയാര്‍: ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് കോണ്‍ഗ്രസ് ഇല്ലാതെ തന്നെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ തെരഞ്ഞെടുപ്പോടെ രാജ്യത്ത് ബി.ജെ.പി തകരുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് വലപ്പാട് ചന്തപ്പടിയില്‍ സംഘടിപ്പിച്ച തീരദേശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണ നിലയില്‍ ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ഒന്നിച്ച് നില്‍ക്കുകയാണ് ചെയ്യുക. എന്നാല്‍ അതിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ പരാമര്‍ശിക്കാതെ പിണറായി അഭിപ്രായപ്പെട്ടു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍,കടന്നപ്പള്ളി രാമചന്ദ്രന്,സി.എന്‍ ജയദേവന് എം.പി, എം.എല്‍.എമാരായ ഗീതാ ഗോപി, കെ.വി അബ്ദുല്‍ ഖാദര്‍, കെ. രാജന്, മുരളി പെരുനെല്ലി, കെ.യു അരുണന്,വി.ആര് സുനില്‍ കുമാര്‍, ഇ.ടി ടൈസണ്‍, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രന്, സി.പിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍, എം.എം വര്‍ഗീസ്, കെ.കെ വത്സരാജ്,കെ.വി പീതാംബരന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."