ടി.എന്‍ പ്രതാപന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
തൃശൂര്‍: യു.ഡി.എഫ് തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നാല് സെറ്റ് പത്രികയാണ് വരണാധികാരിയായ ജില്ലാ കലക്ടര്‍ ടി.വി അനുപമക്ക് സമര്‍പ്പിച്ചത്. മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി വിശ്വനാഥന്, മുന്‍ എം.എല്‍.എ തേറമ്പില്‍ രാമകൃഷ്ണന്, കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് തോമസ് ഉണ്ണിയാടന്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.രാവിലെ ഗുരുവായൂര്‍ ക്ഷേത്രം, ശ്രീ വടക്കുംനാഥന് ക്ഷേത്രം, പുത്തന്‍പള്ളി, ചെട്ടിയങ്ങാടി ഹനഫി മസ്ജിദ്, കൂര്‍ക്കഞ്ചേരി മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രാര്‍ഥന നടത്തിയ ശേഷം ലീഡര്‍ കെ. കരുണാകരന്, സി.എന്‍ ബാലകൃഷ്ണന് എന്നിവരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഡി.സി.സി.യില്‍ എത്തിയ അദ്ദേഹം നിരവധി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് പതിനൊന്നു മണിയോടെ കലക്ടറേറ്റിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."