HOME
DETAILS

വരുന്നു, നഗരത്തില്‍ പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രം

  
backup
July 07 2018 | 06:07 AM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95

 


കോഴിക്കോട്: പ്രകൃതി ആസ്വാദകര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഇനി നഗരത്തിലേക്ക് സ്വാഗതം. നിരവധി മാതൃകാപദ്ധതികള്‍ നടപ്പാക്കിയിട്ടുള്ള കോഴിക്കോട് നോര്‍ത്തിലെ പറോപ്പടിയിലാണ് വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി പറോപ്പടിയിലെ നാല്‍പതേക്കറില്‍ പ്രകൃതിസൗഹൃദ മനുഷ്യനിര്‍മിത തടാകം നിര്‍മിക്കും.
രണ്ടു കിലോമീറ്ററോളം വിസ്തൃതിയുള്ള വൃഷ്ടിപ്രദേശത്തുനിന്നു ഒഴുകിയെത്തുന്ന നീരുറവകളെ പാഴാകാതെ സംരക്ഷിക്കുന്ന തരത്തിലാണു തടാകം നിര്‍മിക്കുക. സൗഹൃദ വിനോദസഞ്ചാരം ലക്ഷ്യമാക്കി നിര്‍മിക്കുന്ന തടാകത്തിനു ചുറ്റും അറുപതേക്കറില്‍ വനവല്‍ക്കരണവും സാധ്യമാക്കുന്നുണ്ട്. പരിസ്ഥിതിക്കു പോറലേല്‍പ്പിക്കാതെയാണ് വിനോദസഞ്ചാര കേന്ദ്രം സ്ഥാപിക്കുന്നത്.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ സമര്‍പ്പിച്ച നിര്‍ദേശത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാട്ടിയതോടെയാണ് പദ്ധതിക്കു ജീവന്‍വച്ചത്. 2016-17 ബജറ്റില്‍ ഇതിനായി കിഫ്ബിയില്‍ 20 കോടി രൂപ വകയിരുത്തിയിരുന്നതായി എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. വിനോദസഞ്ചാര വകുപ്പിനായിരിക്കും ഇതിന്റെ ഭരണച്ചുമതല. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല നല്‍കിയിട്ടുള്ളത്.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ്, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, തഹസില്‍ദാര്‍ സുബ്രഹ്മണ്യന്‍, സി.ഡബ്യു.ആര്‍.ഡി.എം ഡയറക്ടര്‍ ഡോ. എ.ബി അനിത, ശാസ്ത്രജ്ഞരായ ഡോ. പി.ആര്‍ അരുണ്‍, വി.പി സുശാന്ത്, ടി.കെ ദൃശ്യ, ടെക്‌നിക്കല്‍ ഓഫിസര്‍ ചന്ദ്രന്‍ കൊളപ്പാടന്‍ എന്നിവര്‍ പറോപ്പടിയിലെ ജലാശയം സന്ദര്‍ശിച്ച് സാധ്യതാ പരിശോധന നടത്തി. പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് ഈ മാസം ഒടുവില്‍ സി.ഡബ്ല്യു.ആര്‍.ഡി.എമ്മിനു സമര്‍പ്പിക്കും.
കഴിഞ്ഞ വേനലിലും ഈ മഴക്കാലത്തും ശാസ്ത്രജ്ഞര്‍ ഇവിടെ സാധ്യതാപഠനം നടത്തിയിരുന്നു. എന്നാല്‍ കാലവര്‍ഷത്തില്‍ പൂനൂര്‍ പുഴ കരകവിഞ്ഞൊഴുകിയാല്‍ ഇവിടെ നിലവിലുള്ള ജലാശയം കരകവിയാനുള്ള സാധ്യതയുണ്ട്. അതുകൂടി പരിഗണിച്ചാണു കരട് റിപ്പോര്‍ട്ട് തയാറാക്കുന്നത്. നിലവിലുള്ള തണ്ണീര്‍ത്തടത്തിലെ മണ്ണ് നീക്കം ചെയ്യാതെ ജലാശയം വിപുലപ്പെടുത്തുന്നതിനാണു ലക്ഷ്യമിടുന്നത്. കേന്ദ്ര ജലവിഭവ വികസന മാനേജ്‌മെന്റ് ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുമെന്നു ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു.
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുളള വിനോദസഞ്ചാര വികസനമാണു ലക്ഷ്യമിടുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ജലാശയം നിര്‍മിച്ച് സംരക്ഷിക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയായിരിക്കും ഇത്.
ഭൂമി ഏറ്റെടുക്കുന്നതിനു പകരം പദ്ധതിക്കു ഭൂമി നല്‍കുന്ന ഭൂവുടമകള്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ജലാശയത്തോടു ചേര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഇടം ഒരുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  4 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  24 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago