ഒന്നാം ക്ലാസ് വിദ്യാര്‍ഥിയ്ക്ക് ക്രൂരമര്‍ദ്ദനം: പ്രധാനാധ്യാപകന് സസ്സ്പെന്ഷന്
തൊടുപുഴ: സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ പുറത്താക്കിയതിനു പിന്നാലെ പ്രധാനാധ്യാപകനും സസ്പെന്ഷന്. പ്രധാനാധ്യാപകന് ബാബുരാജിനെയാണ് ഇടുക്കി വിദ്യാഭ്യാസ ഡെ.ഡയരക്ടര്‍ എ. അബൂബക്കര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ജോലിയില്‍ കൃത്യവിലോപം കാണിച്ചതിനും, മേലധികാരികളെ സംഭവം അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് നടപടി. പ്രധാനാധ്യാപകന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് പീരുമേട് എ.ഇ.ഒ ഷാജി ഭാസ്കരന് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി പ്രധാനാധ്യാപകനെ സമീപിച്ചിരുന്നു. തുടക്കം മുതലേ കേസ് ഒതുക്കാനാണ് സ്കൂള്‍ ശ്രമിച്ചത്. പൊലിസിനും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കും പ്രധാനാധ്യാപകന് പരാതി നല്‍കിയിരുന്നില്ല. കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം വിവാദമായതും വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയതും.
അധ്യാപിക ഷീല അരുള്‍ റാണിയെ കഴിഞ്ഞ ദിവസം ഡി.ഇ.ഒ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."