പാസ്റ്റിക് സംസ്കരണത്തിലെ മലപ്പുറം മാതൃക കാണാന്‍ തദ്ദേശ പ്രതിനിധികളെത്തുന്നു
മലപ്പുറം: പ്ലാസ്റ്റിക് സംസ്കരണത്തിലെ മലപ്പുറം മാതൃക കാണാന്‍ വിവിധ തദ്ദേശ പ്രതിനിധികള്‍ എത്തുന്നു. മലപ്പുറം നഗരസഭാ ഓഫിസ് പരിസരത്ത് സ്ഥാപിച്ച 'ഖനി 'എം.ആര്.എഫ് കേന്ദ്രം സന്ദര്‍ശിച്ച് തങ്ങളുടെ പഞ്ചായത്തുകളില്‍ നടപ്പിലാക്കാനാണ് വിവിധ ഗ്രാമപഞ്ചായത്ത് ഭരണസമിതികളും കുടുംബശ്രീ പ്രവര്‍ത്തകരും എത്തുന്നത്. തെന്നല പഞ്ചായത്തില്‍ നിന്നുള്ള മെമ്പര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും ഇന്നലെ ഖനി സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ എം.പി കുഞ്ഞിമൊയ്തീന്‍, വൈസ് പ്രസിഡന്റ് സലീന കരുമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന് ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു നല്കി.
പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.എ സലീം എന്ന ബാപ്പുട്ടി, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, കെ.കെ മുസ്തഫ, സെക്രട്ടറി എന്‍.കെ കൃഷ്ണകുമാര്‍, സി.ഡി. എസ് പ്രസിഡന്റുമാരായ വി.കെ ജമീല, കദീജ പന്തലാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നഗരസഭ സൗജന്യമായി നല്കിയ ചണ ബാഗുകളില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് ഉറകളും മറ്റും മാസം തോറും നഗരസഭയുടെ വാഹനത്തില്‍ ഖനിയിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ വെച്ച് സംസ്കരിച്ച പ്ലാസ്റ്റിക്കുകള്‍ ക്ലീന്‍ കേരള കമ്പനിക്ക് വില്‍ക്കുന്ന രീതിയാണ് മലപ്പുറം നഗരസഭയുടേത്. ഒരു കിലോഗ്രാമിന് 17 രൂപയ്ക്കാണ് വില്പന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."