രമ്യാ ഹരിദാസിനെതിരായ പരാമര്‍ശം; വിജയരാഘവനെതിരെ പ്രതിഷേധം ഇരമ്പുന്നു
കൊച്ചി: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു. വിജയരാഘവനെതിരെ യു.ഡി.എഫ് നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തി.
സി.പി.എം നിലപാട് വ്യക്തമാക്കണം- ഉമ്മന്‍ ചാണ്ടി
വിജയരാഘവന് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. പ്രസ്താവന സ്ത്രീത്വത്തെയും ദലിത് വിഭാഗത്തെയും അപമാനിക്കുന്നത്. സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകളെ അപമാനിക്കുന്നവരായി സി.പി.എം നേതാക്കള്‍ അധഃപതിച്ചു- മുല്ലപ്പള്ളി
കേരളത്തെ സമൂഹത്തോടുള്ള അനീതിയാണിതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്നവരായി സി.പി.എം നേതാക്കള്‍ അധഃപതിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരാമര്‍ശത്തിനെതിരെ പരാതി നല്‍കുമെന്ന് രമ്യാ ഹരിദാസന് പറഞ്ഞിരുന്നു. പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന് അധിക്ഷേപ പരാമര്‍ശം നടത്തിയത്.
'സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല- ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."