പെരുവെമ്പില്‍ അഞ്ചേക്കര്‍ പാടം; പ്രകൃതി കൃഷിയിടമായി
പാലക്കാട്: രാസവളങ്ങളും രാസ ജൈവ കീടനാശിനികളുമില്ലാത്ത പ്രകൃതി കൃഷയിലേക്ക് തിരിയാന്‍ കര്‍ഷകര്‍ക്ക് ധൈര്യം പകര്‍ന്ന് പെരുവെമ്പില്‍ പ്രകൃതി കൃഷിയിടമൊരുങ്ങി. മാവുക്കാട്ടെ കുന്നയക്കാട് പാടശേഖരത്തില്‍ ജസ്റ്റീസ് പി.കെ ബാലസുബ്രഹ്മണ്യന്റെ അഞ്ചേക്കര്‍ പാടത്താണ് നല്ലഭക്ഷണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പ്രകൃതി കൃഷിയിറക്കിയത്. നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് ജീവാമൃതം മാത്രമാണ് പാടത്ത് വളമായി ഉപയോഗിക്കുന്നത്. പ്രകൃതി പ്രചാരകന്‍ കെ.എം ഹീലാലിന്റെ പങ്കാളിത്തത്തോടെയാണ് നല്ല ഭക്ഷണപ്രസ്ഥാനം പെരുവെമ്പിലാദ്യമായി ഈ ദൗത്യമേറ്റെടുത്തത്.
ഏറെക്കാലമായി തരിശിട്ട പാടത്ത് പ്രകൃതി കൃഷിയിറക്കുന്നത് കാണാന്‍ കര്‍ഷകരും കര്‍ഷക സംഘടനാ പ്രതിനിധികളുമെത്തിയിരുന്നു. പ്രമുഖ നാച്ച്വറല്‍ ഹൈജീനിസ്റ്റ് ഡോ. പി.എ രാധാകൃഷ്ണന്‍ നടീലുത്സവം ഉദ്ഘാടനം ചെയ്തു. അഞ്ചേക്കര്‍ പാടത്തോട് ചേര്‍ന്ന് തുടങ്ങുന്ന പച്ചക്കറി -കറിവേപ്പില തോട്ടത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം എന്‍.എസ് ശില്‍പ നിര്‍വഹിച്ചു. കെ.എം ഹിലാല്‍ ആമുഖപ്രഭാഷണം നടത്തി. നല്ലഭക്ഷണ പ്രസ്ഥാനം സെക്രട്ടറി പുതുശേരി ശ്രീനിവാസന്‍, കൃഷി വകുപ്പ് അസി ഡയറക്ടര്‍ ഇ.എം ബാബു, കൃഷി ഓഫിസര്‍ കെ.വി മുരളിധരന്‍, ജോയിന്റെ ബി.ഡി.ഒ.കെ സിദ്ധാര്‍ഥന്‍, ഗ്രാമപഞ്ചായത്തംഗം എം രാജകുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായി ബി രാജേഷ്, കെ ശിവദാസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."