കോളേജ് ഡേയും അനുമോദന സമ്മേളനവും നടത്തി
മുവാറ്റുപുഴ : മുളവൂര്‍ ഇലാഹിയ എന്‍ജിനീയറിങ് കോളജില്‍ ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷവും അനുമോദന സമ്മേളനവും നടത്തി. കോളേജ് ചെയര്‍മാന്‍ സി.പി മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അങ്കമാലി ടെല്‍ക്ക് ചെയര്‍മാന്‍ എന്‍.സി മോഹനന്‍ ഉത്ഘാടനം ചെയ്തു. പ്രശസ്ത വയലിന്‍ വിദഗ്ധന്‍ അഭിജിത്ത് നായര്‍ വയലിന്‍ സംഗീത പരിപാടി അവതരിപ്പിച്ചു.
കെ.റ്റി.യു. ബിടെക് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ 119 സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ 4ാം സ്ഥാനവും കേരളത്തിലെ 160ഓളം കോളേജുകളില്‍ 12ാം സ്ഥാനവും കരസ്ഥമാക്കിയ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ അനുമോദിച്ചു. എം.ടെക് പരീക്ഷയില്‍ എല്ലാ വിഭാഗത്തിലും 100 ശതമാനം വിജയവും, കെ.റ്റി.യു. എം.ബി.എ പരീക്ഷയില്‍ ഒന്നാം സ്ഥാനവും കെ.റ്റി.യു. എം.സി.എ പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും ഇലാഹിയ കരസ്ഥമാക്കി.
കോളേജിനെ ഉന്നത വിജയത്തില്‍ എത്തിച്ച മുഴുവന്‍ അദ്ധ്യാപകര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. വിശ്യേശ്വരയ്യ ടെക്‌നോളജിക്കല്‍ സര്‍വകലശാലയില്‍ നിന്നും ഇലക്ട്രോണിക്‌സില്‍ പി.എച്ച്.ഡി നേടിയ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രോഫസര്‍ പി.ആര്‍.ബിപിനെ ചടങ്ങില്‍ അനുമോദിച്ചു.
ഇലാഹിയ ട്രസ്റ്റ് ട്രഷറര്‍ വി.യു. സിദ്ധീഖ്, കോളേജ് മാനേജര്‍ കെ.എം.ഷംസുദ്ദീന്‍, കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ.എം. മുഹമ്മദ് സിദ്ധീഖ്, ഡയറക്ടര്‍ പ്രൊഫ. മുഹമ്മദ് അലി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."