ലീഗ് ആര്.എസ്.എസുമായി കൂട്ടുകൂടാനും മടിക്കില്ലെന്ന് ഇ.പി ജയരാജന്: തിരിച്ചടിച്ച് ലീഗ്: സി.പി.എമ്മിന് ലീഗിനെ ഭയമെന്ന് കുഞ്ഞാലിക്കുട്ടി, ഇ.പിക്കും സി.പി.എമ്മിനും ലീഗിനെ പഠിപ്പിക്കാനുള്ള യോഗ്യതയില്ലെന്ന് എം.കെ മുനീര്‍
കൊച്ചി: ചാനല്‍ പരിപാടിക്കിടെ യു.ഡി.എഫിനെതിരെയും മുസ്ലിം ലീഗിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇ.പി ജയരാജന്. യു.ഡി.എഫ് തകര്‍ച്ചയുടെ വക്കിലാണെന്നും മുസ്ലിം ലീഗ് മറ്റ് വഴികള്‍ നോക്കുന്നത് ഈ തകര്‍ച്ച കണ്ടിട്ടാണെന്നുമായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം. ആര്.എസ്.എസുമായി കൂട്ടുകൂടാനും ലീഗ് മടിക്കില്ലെന്നും ഇ.പി ജയരാജന് ആരോപിച്ചു. ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാക്കളും രംഗത്തെത്തി. സി.പി.എമ്മിന് മുസ്ലിം ലീഗിനെ ഭയമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഇതിന്റെ ഭാഗമായാണ് ഇത്തരം ജുഗ്സ്ാവഹമായ ആരോപണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്.ഡി.പി.ഐയുമായി സി.പി.എം പല പഞ്ചായത്തുകളിലും അധികാരം പങ്കിടുന്നുണ്ട്, അതൊക്കെ ഓര്‍ത്ത് വേണം മുസ്ലിം ലീഗിനെ വിമര്‍ശിക്കാനെന്നും കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു.
എന്നാല്‍ ഇ.പി ജയരാജനും സി.പി.എമ്മിനും മുസ്ലിം ലീഗിനെ പഠിപ്പിക്കാനുള്ള യോഗ്യതയില്ലെന്ന് ഡോ. എം.കെ മുനീര്‍ പ്രതികരിച്ചു. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുന്ന പാരമ്പര്യം സി.പി.എമ്മിനാണുള്ളത്. ഒരു വര്‍ഗീയ ശക്തിയുമായും മുസ്ലിം ലീഗിന് ബന്ധമില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."