HOME
DETAILS
MAL
കണ്ടക്ടറുടെ സത്യസന്ധത: അധ്യാപികയ്ക്ക് 26,000 രൂപയും രേഖകളും തിരികെ ലഭിച്ചു
backup
April 02 2019 | 05:04 AM
ആലത്തൂര്‍: കണ്ടക്ടറുടെ സത്യസന്ധത തുണയായി. അധ്യാപികയ്ക്ക് 26,000 രൂപയും ബാങ്ക് രേഖയും അടങ്ങിയ പഴ്സ് തിരികെ ലഭിച്ചു. കൊടുവായൂര്‍ വടക്കുംപാടം ജെ.ബി.എസ് സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.ആര് ഹേമലതയുടെ പേഴ്സാണ് ബസില്‍ വീണുപോയത്. ചിറ്റൂരിലെ ട്രഷറിയില്‍ ബില്ല് മാറി കുനിശ്ശേരിയിലെ ജേഷ്ഠന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍.
ചിറ്റൂരില്‍നിന്ന് വടക്കഞ്ചേരിയിലേക്കുള്ള ഗോകുലം ബസിലെ കണ്ടക്ടര്‍ കാവശ്ശേരി ആനമാറിയില്‍ ജയനാണ് (49) തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30ന് പേഴ്സ് ആലത്തൂര്‍ പൊലിസില്‍ ഏല്‍പ്പിച്ചത്. ജയന്റെ മാതൃകാ പ്രവര്‍ത്തനത്തേയും സത്യസന്ധതയേയും പൊലിസ് അഭിനന്ദിച്ചു. ആലത്തൂര്‍ എ.എസ്.ഐ ചെന്താമര സ്റ്റേഷനില്‍ വച്ച് അധ്യാപികയ്ക്ക് പേഴ്സ് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."