ധനസമാഹരണം 89.15 ശതമാനം കൈവരിച്ച് ജില്ല; വാണിജ്യ നികുതി വകുപ്പ് മുന്നില്‍
കൊച്ചി: ജില്ലയില്‍ നിന്ന് വിവിധവകുപ്പുകള്‍ വഴി സംസ്ഥാനസര്‍ക്കാരിലേക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാഹരിച്ചത് 18846.73 കോടി രൂപ. നിശ്ചിതലക്ഷ്യത്തിന്റെ 89.15 ശതമാനമാണിത്. വിവിധ വകുപ്പുകള്‍ വഴി 18732.174 രൂപ ഖജനാവിലേക്കെത്തിയപ്പോള്‍ റവന്യൂ റിക്കവറിയായി 69.79 കോടി രൂപയും ഭൂനികുതിയായി 44.77 കോടി രൂപയും ലഭിച്ചു. എറണാകുളം വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നാണ് ജില്ലയില്‍ എറ്റവും കൂടുതല്‍ തുക സമാഹരിച്ചത് 15197.67 കോടി രൂപ. സമാഹരണലക്ഷ്യത്തിന്റെ 89.35 ശതമാനമാണിത്. മട്ടാഞ്ചേരി വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണറുടെ പരിധിയില്‍ നിന്ന് 1473.49 കോടി രൂപ സമാഹരിച്ചു. സമാഹരണലക്ഷ്യമായ 1672 കോടിയുടെ 88.13 ശതമാനമാണിത്.
ലോട്ടറി വകുപ്പ് 710.02 കോടി, ജില്ലാ രജിസ്ട്രാര്‍ 647.15 കോടി, എറണാകുളം ആര്‍ ടി ഒ 359.06 കോടി, മൂവാറ്റുപുഴ ആര്‍ ടി ഒ 121.16 കോടി രൂപ എന്നിങ്ങനെയാണ് വരുമാനം ലഭിച്ചത്്. നാഷണല്‍ സേവിംഗ്‌സ്് 158.01 കോടി രൂപയാണ് സമാഹരിച്ചത്. സമാഹരണ ലക്ഷ്യമായ 135 കോടി രൂപയുടെ 117.04 ശതമാനമാണിത്. പെരുമ്പാവൂര്‍ ഡിഎഫ്്ഒ 28.23 കോടി, മലയാറ്റൂര്‍ ഡിഎഫ്ഒ 2.5 കോടി, കോതമംഗലം ഡി.എഫ്.ഒ 0.954കോടി രൂപയുമാണ് സമാഹരിച്ചത്. മൈനിംഗ്്് & ജിയോളജി വകുപ്പ് 33.93 കോടിയും എറണാകുളം എക്്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ 7.54 കോടി രൂപയും സമാഹരിച്ചു.
റവന്യു റിക്കവറി ഇനത്തില്‍ കണയന്നൂര്‍ താലൂക്ക് 19.23 കോടി രൂപ സമാഹരിച്ചു. സമാഹരണലക്ഷ്യത്തിന്റെ 87.21 ശതമാനമാണിത്. കോതമംഗലം താലൂക്കിന്് ലക്ഷ്യമിട്ട തുകയുടെ 95.53 ശതമാനം ലഭിച്ചു. 3.117 കോടി രൂപയാണ് കോതമംഗലം താലൂക്കിന് ലഭിച്ചത്. കെഎഫ്‌സി റവന്യു റിക്കവറി ഇനത്തില്‍ 2.47 കോടി രൂപയും കെഎസ്എഫ്ഇ 8.122 കോടി രൂപയും ശേഖരിച്ചു. കുന്നത്തുനാട് താലൂക്ക് 10.812 കോടി രൂപയും ആലുവ താലൂക്ക് 10.497 കോടി രൂപയുമാണ് റവന്യു റിക്കവറി ഇനത്തില്‍ ശേഖരിച്ചത്.
ഭൂനികുതി ഇനത്തിലും കണയന്നൂര്‍ താലൂക്ക് വഴിയാണ് കൂടുതല്‍ തുക ലഭിച്ചത് 18.505 കോടി രൂപ. ലക്ഷ്യമിട്ട തുകയുടെ 96.57 ശതമാനമാണിത്. ആലുവ താലൂക്ക് 5.29 കോടി രൂപ ശേഖരിച്ച് ലക്ഷ്യമിട്ട തുകയുടെ 99.02 ശതമാനം കൈവരിച്ചു.
കുന്നത്തുനാട് താലൂക്ക് 4.725 കോടി രൂപയും പറവൂര്‍ താലൂക്ക്് 3.775 കോടി രൂപയും ശേഖരിച്ചു. ലക്ഷ്യമിട്ട തുകയുടെ 99.8 ശതമാനവും 99.04 ശതമാനവുമാണിത്. കെട്ടിടനികുതി ഇനത്തില്‍ ജില്ലയില്‍ 21.957 കോടി രൂപയും ആഡംബരനികുതിയിനത്തില്‍ 3.05 കോടി രൂപയും സമാഹരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."