കലക്ടറുടെ പരാതി അദാലത്ത്: പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിച്ചു
നിലമ്പൂര്‍: വ്യാപാര ഭവനില്‍ 21ന് നടത്തുന്ന ജില്ലാ കലക്ടറുടെ താലൂക്ക് തല പരാതി പരിഹാര അദാലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ഡെപ്യൂട്ടി കലക്ടര്‍ പ്രസന്നകുമാരിയുടെ അധ്യക്ഷതയില്‍ നിലമ്പൂര്‍ താലൂക്ക് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ താലൂക്കിലെ 16 പഞ്ചായത്തുകളില്‍ നിന്നുള്ള സെക്രട്ടറിമാര്‍ പങ്കെടുത്തു.
അദാലത്തിലേക്കുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഒന്പതുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അദാലത്ത് നടക്കുന്ന 21നും പരാതി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും മറ്റുമുള്ള ചികിത്സാ സഹായം, റീ സര്‍വേ, റേഷന്‍ കാര്‍ഡ്, സ്റ്റാറ്റിയൂട്ടറിയായി പരിഹാരം കാണേണ്ട പ്രശ്നങ്ങള്‍ എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും.
കഴിഞ്ഞ ഡിസംബറില്‍ നിലമ്പൂരില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച 900ത്തിലധികം വരുന്ന പരാതികള്‍ക്ക് പരിഹാരമായതായി നിലമ്പൂര്‍ തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ് സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.
ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ രാജഗോപാലന്‍, ചന്ദ്രമോഹന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."