HOME
DETAILS

അബ്ദുസമദ് പൂക്കോട്ടൂരിന്റെ ഹജ്ജ് പഠന ക്ലാസ്സ് മണ്ണാര്‍ക്കാട്ട്

  
backup
July 15 2016 | 02:07 AM

%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b8%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8

 

മണ്ണാര്‍ക്കാട്: അല്ലാഹുവിന്റെ അതിഥികളായി ഈ വര്‍ഷം ഹജ്ജ് യാത്ര പോകുന്നവരും, വരും വര്‍ഷങ്ങളില്‍ ഹജ്ജ്-ഉംറ കര്‍മ്മങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്കുമായി എസ്.വൈ.എസ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ വാഗ്മിയും, പണ്ഡിതനുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കുന്ന ഹജ്ജ് പഠന ക്ലാസ്സ് 18ന് രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം അഞ്ചു മണിവരെ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ഹജ്ജ്-ഉംറ കര്‍മ്മങ്ങളുടെ പ്രാധാന്യം, കര്‍മ്മശാസ്ത്ര നിയമങ്ങള്‍, പ്രായോഗിക വിശദീകരണം, പ്രദര്‍ശനം, ആരോഗ്യ ബോധവല്‍ക്കരണം, യാത്രാസംബന്ധമായ സാങ്കേതിക പഠനം, സംശയനിവാരണം എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സിന് വര്‍ഷങ്ങളായി ഹജ്ജ് യാത്രകളില്‍ മെഡിക്കല്‍ സേവനം ചെയ്യുന്ന ഡോ: നാട്ടിക മുഹമ്മദലി നേതൃത്വം നല്‍കും. കേരള ഹജ്ജ് കമ്മിറ്റി പരിശീലകന്‍ മുബാറക്ക് ഒറ്റപ്പാലം ഹജ്ജ് യാത്രാ സമ്പന്ധമായ സാങ്കേതിക വിഷയങ്ങള്‍ എല്‍.സി.ഡി പ്രൊജക്ടറിന്റെ സഹായത്തോടെ ഹാജിമാര്‍ക്ക് വിശദീകരിക്കും.
18ന് തിങ്കള്‍ രാവിലെ ഒന്‍പത് മണിക്ക് ഹജ്ജ് ക്യാംപ് എസ്.കെ.സി.സി. സംസ്ഥാന പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ പ്രാര്‍ത്ഥന നടത്തും. പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി, എസ്.എം.എഫ് മേഖലാ പ്രസിഡന്റ് സി.പി ബാപ്പുമുസ്‌ലിയാര്‍, എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി സി മുഹമ്മദലി ഫൈസി അഡ്വ: എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, സമസ്ത താലൂക്ക് സെക്രട്ടറി കെ.സി അബൂബക്കര്‍ ദാരിമി, ജംഇയ്യത്തുല്‍ മുദരിസ്സീന്‍ ജില്ലാ സെക്രട്ടറി സി മുഹമ്മദ്കുട്ടി ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഷമീര്‍ ഫൈസി കോട്ടോപ്പാടം, തണല്‍ കണ്‍വീനര്‍ ഹമീദ് ഹാജി പൊന്നംകോട് എന്നിവര്‍ സംബന്ധിക്കും. എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി സംസം ബഷീര്‍ സ്വാഗതവും പി സുലൈമാന്‍ ഫൈസി നന്ദിയും പറയും.
ഈ വര്‍ഷം സര്‍ക്കാര്‍-സൊകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ ഹജ്ജ് ക്യാംപുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന് 9846591076, 9020706218 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം അറിയിച്ചു.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  a day ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 days ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 days ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago