ഫെയര്‍ ആന്റ് ലൗലിയില്‍ ഇനി ഫെയര്‍ ഇല്ല; തിരുത്ത് ഏറെ കാലത്തെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍, വഴിത്തിരിവായത് ബ്ലാക്ക്സ് ലൈവ്സ് മാറ്റര്‍ മൂവ്മെന്റ്
ബംഗളൂരു: ജനമനസ്സുകളില്‍ സൗന്ദര്യമെന്നാല്‍ തൊലിവെളുപ്പെന്ന ധാരണ സൃഷ്ടിച്ചതില്‍ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പങ്ക് ചെറുതല്ല. അതില്‍ മുന്‍നിരയിലാണ് ഫെയര്‍ ആന്റ് ലൗലി. ഇപ്പോഴിതാ തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് ആഗോള ഭീമന്മാരായ യൂനിലിവര്‍.
'ഫെയര്‍ ആന്‍ഡ് ലൗലി'യിലെ ഫെയര്‍ എന്ന വാക്ക് ഉപേക്ഷിക്കനാണ് തീരുമാനം. 'ഫെയര്‍' 'ലൈറ്റ്' 'വൈറ്റ്' തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കാനാണ് നീക്കം.പുതിയ പേരിന് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന്ഹിന്ദുസ്ഥാന് യൂനിലിവര്‍ അറിയിച്ചു. പുതിയ പേര് വെളിപ്പെടുത്തിയിട്ടില്ല.
തൊലി നിറത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ സൗന്ദര്യവര്‍ധക ഉല്പാദക കമ്പനികള്‍ക്ക് വലിയതോതില്‍ വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. ഫെയര്‍ ആന്‍ഡ് ലൗലിയുടെ തൊലിനിറത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു വിമര്‍ശനം. അമേരിക്കയില്‍ പൊട്ടിപുറപ്പെട്ട ബ്ലാക്ക്സ് ലൈവ്സ് മാറ്റര്‍ മൂവ്മെന്റ്് ഇതിനൊരു വഴിത്തിരിവാകുകയായിരുന്നു.
'ചര്‍മ സംരക്ഷക വൈവിധ്യങ്ങളെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നു... ഇനി സൗന്ദര്യത്തിന്റെ കൂടുതല്‍ വൈവിധ്യമാര്‍ന്ന ചിത്രീകരണമാകും' ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ ചെയര്മാന് സജ്ഞീവ് മെഹ്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."