ഡി.സി.സി സെക്രട്ടറിയുടെ പറമ്പില്‍ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്
പാലക്കാട്: പാലക്കാട്ടെ ഡി.സി.സി സെക്രട്ടറിയുടെ പറമ്പില്‍ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്. യു. ഡി. എഫ.് സ്ഥാനാര്‍ഥി വി. കെ. ശ്രീകണ്ഠന്റെ പ്രധാന പ്രചാരണ ചുമതല വഹിക്കുന്ന ഡി.സി. സി സെക്രട്ടറി കൂടിയായ സി. ബാലന്റെ പുത്തൂര്‍ ദുര്‍ഗ്ഗയിലുള്ള സ്ഥലത്താണ് എം. ബി. രാജേഷിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്നലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഡിസിസി സെക്രട്ടറിയുടെ സ്ഥലത്ത് നിര്‍മ്മിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന് സി.പി.എമ്മിന്റെ കൊടിതോരണങ്ങളും മറ്റും ഉയര്‍ന്നതോടെയാണ് വിവരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിഞ്ഞത്.ട
ഡി.സി.സി സെക്രട്ടറിയുടെ സ്ഥലത്ത് തന്നെ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രോഷത്തിലാണ്. സി. ബാലനെ തെരഞ്ഞെടുപ്പ് ചുമതലകളില്‍നിന്ന് പാര്‍ട്ടിയില്‍ നിന്നു തന്നെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍. ഡി.സി.സി സെക്രട്ടറി സ്വന്തം സ്ഥലത്തെ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുടങ്ങിയ കാര്യം അന്വേഷിച്ച് വേണ്ടതുചെയ്യുമെന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള എം.എല്‍.എ ഷാഫി പറമ്പില്‍ പറഞ്ഞു. അതേസമയം സ്വന്തം സ്ഥലത്ത് സി.പി.എം ഓഫിസ് തുടങ്ങിയത് ചിലര്‍ പറഞ്ഞറിഞ്ഞെന്നാണ് ബാലന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."