ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതി പ്രതിസന്ധിയില്‍
കൂറ്റനാട്: ജലനിരപ്പ് താഴ്ന്നതോടെ ഭാരതപ്പുഴയിലെ കുടിവെളള പദ്ധതികളും പ്രതിസന്ധിയിലായി. പട്ടാമ്പി, തൃത്താല മേഖലകളില്‍ മണല്‍ചാക്കുകള്‍ അടുക്കിയാണ് പുഴയിലെ വെള്ളം സംരക്ഷിക്കുന്നത്. പ്രളയകാലത്ത് ഇരുകരകളും തൊട്ടൊഴുകിയിരുന്ന ഭാരതപ്പുഴയാണ് മെലിഞ്ഞുണങ്ങി നിലംതൊട്ടത്. ഓരം ചേര്‍ന്നും വഴി പിരിഞ്ഞും ഒഴുകിവരുന്ന വെള്ളം മാത്രമാണ് പട്ടാമ്പി, തൃത്താല, കുമ്പിടി മേഖലകളിലെ കാഴ്ച. മണല്‍ത്തിട്ടകള്‍ രൂപപ്പെട്ടു. വെള്ളിയാങ്കല്‍ തടയണയില്‍ വെള്ളം കുറച്ചുണ്ടെങ്കിലും പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് താഴ്ന്നു.
കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാന്‍ ജലസാക്ഷരതയെക്കുറിച്ച് ബോധവാന്മാരാകണമന്ന് വിദഗ്ധര്‍ പറയുന്നു. കുടിവെളള പദ്ധതികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. പുഴയിലെ ശേഷിക്കുന്ന വെള്ളം ഉപയോഗപ്പെടുത്താന്‍ താല്‍ക്കാലിക തടയണകളാണ് ആശ്വാസം. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ചാക്കുകളില്‍ മണല്‍ നിറച്ച് തടയണ നിര്‍മിക്കുന്ന പ്രവര്‍ത്തികള്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."