ഖുര്‍ആനിക വിജ്ഞാനം കാലഘട്ടത്തിന് അനിവാര്യം: ഹൈദരലി തങ്ങള്‍
വള്ളുവമ്പ്രം: ഖുര്‍ആനിക വിജ്ഞാനം ആധുനിക കാലഘട്ടത്തിന് അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ആറു പതിറ്റാണ്ടുകാലം ദീനി സേവനരംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിന്റെ പിതാവുമായ പുല്ലാര അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ സ്മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയാരുന്നു അദ്ദേഹം.
മണ്‍മറഞ്ഞ പണ്ഡിതന്മാരുടെ പാവനമായ ഓര്‍മകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതിന് അവരുടെ സ്മാരകമായി ഇത്തരം സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
നാട്ടുകാരുടെയും പ്രവാസികളുടെയും പൂര്‍ണ സഹകരണത്തോടെ നിസ്‌കാര പള്ളി, കാന്റീന്‍, താമസസൗകര്യം തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമടങ്ങിയ രണ്ടുനില കെട്ടിടമാണ് കോളജിനായി നിര്‍മിച്ചത്.
മഹല്ല് പ്രസിഡന്റ് പി.കെ മായിന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. നന്തി ദാറുസലാം സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, പി. ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്‌റാഹിം എം.എല്‍.എ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, മഹല്ല് ഖാസി അയ്യൂബ് സഖാഫി പള്ളിപ്പുറം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."