'ബ്രേക്ക് ദി ചെയിന്‍ ഡയറി' സൂക്ഷിക്കണം: വിവരങ്ങള്‍ കൊവിഡ് രോഗികളുടെ ഉറവിടം കണ്ടെത്താന്‍ സഹായകം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൂടുതല്‍ നിയമങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. എല്ലാവരും 'ബ്രേക്ക് ദി ചെയിന്‍ ഡയറി' സൂക്ഷിക്കുകയും നടത്തുന്ന യാത്രകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കയറിയ വാഹനങ്ങളുടെ നമ്പര്‍, സമയം, കയറിയ ഹോട്ടലിന്റെ പേര്, സമയം തുടങ്ങിയ വിവരങ്ങളെല്ലാം ഡയറിയിലോ ഫോണിലോ രേഖപ്പെടുത്തി സൂക്ഷിക്കണം. രോഗബാധിതയുണ്ടായാല്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് മനസിലാക്കാനും ആരൊക്കെ അടുത്ത് ഇടപഴകിയെന്ന് കണ്ടെത്താനും ഇത് സഹായകമാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള കേസുകളുടെ എണ്ണം വളരെ വലുതാണ്.അതിനാല്‍ ജാഗ്രത തുടര്‍ന്നേ മതിയാകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിക്കുന്നത് കണ്ടാല്‍ ഫോട്ടോ എടുത്ത് പൊലിസിന് കൈമാറാം. നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കുകയും സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യണം. ബ്രേക്ക് ദി ചെയിന്‍ പാലിക്കുന്നത് തുടരണമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."