HOME
DETAILS

പതിനാല് കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ അറസ്റ്റില്‍

  
backup
July 15 2016 | 03:07 AM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

 

കൊല്ലങ്കോട്: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ബസില്‍ കടത്തുകയായിരുന്ന പതിനാല് കിലോ കഞ്ചാവ് മൂന്നിടങ്ങളില്‍ നിന്നായി പിടികൂടി. പൊള്ളാച്ചില്‍ നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് കുതിരമൂളിയില്‍ വെച്ച് മൂന്നു കിലോ കഞ്ചാവും, ഗോപാലപുരം ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ ഒളിച്ചുകടത്തിയ ആറരകിലോ കഞ്ചാവും പൊള്ളാച്ചിയില്‍ നിന്നും തൃശ്ശൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഗോവിന്ദാപുരത്തു നിന്ന് നാലു കിലോ കഞ്ചാവുമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റു ചെയ്തു. കൊടുങ്ങല്ലൂര്‍ ഇടത്തുരുത്തി ചൂണ്ടയില്‍ ധനേഷ് (32), പുതുക്കാട് മുത്തറത്തിക്കര സ്വദേശികളായ വിഷ്ണു (20), കോമാത്ത് സുബീഷ് (20), മധുര ഉശിലംപട്ടി നാഗരാജന്റെ മകന്‍ തങ്കപ്പാണ്ടി (28) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലിസും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പിടിച്ചുപറി ഉള്‍പ്പടെ നിരവധി കേസിലെ പ്രതികളാണ് ഇവരെന്ന് പൊലിസ് പറഞ്ഞു.
ആന്ധ്രയില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് കോഴിക്കോട്ടെത്തിച്ച് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു വില്‍പന നടത്തുന്നതിനാണെന്നും ഇടനില വില്‍പനക്കാര്‍ക്ക് പതിവായി കഞ്ചാവ് എത്തിക്കാറുണ്ടെന്നും ഗോപാലപുരത്ത് പിടിയിലായ പ്രതി തങ്കപ്പാണ്ടി മൊഴി നല്‍കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജ്, പ്രിവന്റീവ് ഓഫിസര്‍മാരായ മനോജ് കുമാര്‍, സുരേഷ്, സജീവ് എന്നിവരാണ് കഞ്ചാവു പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ചിറ്റൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രാത്രികാലത്ത് എത്തുന്ന ദീര്‍ഘദൂര സര്‍വീസ് ബസുകളില്‍ കഞ്ചാവു സ്ഥിരമായി കടത്തുന്നുണ്ടെന്ന് എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് വാഹനപരിശോധന കര്‍ശനമാക്കിയത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago