വാട്സ്ആപ് ഹര്‍ത്താല്‍: തിരൂരില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
തിരൂര്‍: കത്വാ സംഭവത്തിന്റെ പേരില്‍ നടന്ന വാട്സ്ആപ് ഹര്‍ത്താലില്‍ തിരൂരില്‍ അക്രമം അഴിച്ചുവിട്ട സംഭത്തില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. പുതിയങ്ങാടി സ്വദേശി തണ്ടാത്ത് വീട്ടില്‍ ഷറഫുദ്ദീന് (23), ജില്ലാ മജിസ്ട്രേറ്റിന്റെ വാഹനം തടയുകയും അക്രമിക്കുകയും തിരൂര്‍ പൊലിസ് സ്റ്റേഷന് നേരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത പയ്യനങ്ങാടി സ്വദേശി ചാല്ലറമ്പില്അസ്കര് അലി (41) എന്നിവരെയാണ് തിരൂര്‍ എസ്.ഐ സുമേഷ് സുധാകറും സംഘവും അറസ്റ്റ് ചെയ്തത്.
അപ്രഖ്യാപിത ഹര്‍ത്താല്‍ ദിനത്തില്‍ ശബരിമല ദര്‍ശനത്തിന് പോവുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനം പുതിയങ്ങാടിയില്വച്ച് അടിച്ചുതകര്‍ക്കുകയും പണം കവരുകയും ചെയ്തത് ഇവരുടെ സംഘത്തിലുണ്ടായിരുന്നവരാണെന്നും പ്രതികള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നും പൊലിസ് പറഞ്ഞു.
അപ്രഖ്യാപിത ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപക ആക്രമണം നടത്തിയവര്‍ ഇതിന് മുന്‍പ് തന്നെ പിടിയിലായിരുന്നു.
മറ്റ് പ്രതികളെ സി.സി.ടി.വി കാമറകളിലും വാട്സ്ആപ് ഗ്രൂപ്പുകളിലും ദൃശ്യമാധ്യമങ്ങളിലും വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലിസ് തിരിച്ചറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."