ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
പൊന്നാനി: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവിങ് നടത്തിയ കെ.എസ്.ആര്.ടി.സി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. പൊന്നാനി കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ലോ ഫ്ലോര്‍ ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ സന്തോഷിന്റെ ലൈസന്‍സാണ് സസ്പെന്റ് ചെയ്തത്.
വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു ഇയാള്‍ക്കെതിരേ വാഹനത്തിലെ യാത്രക്കാരനായിരുന്ന പൊന്നാനി എ.എം.വി.ഐ നിസാര്‍ നടപടിക്ക് റിപ്പോട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി ജോയിന്റ് ആര്.ടി.ഒ ആണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.പൊന്നാനി എം.വി.ഐ ഫെനില്‍ ജെ തോമസ് കെ.എല്‍ 46 സി 3555 എന്ന ബസിലെ ഡ്രൈവറായ ജബ്ബാറിനെതിരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പൊതു ജനങ്ങള്‍ ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധിയില്‍പെട്ടാല്‍ ജോയിന്റ് ആര്.ടി.ഒ യുടെ വാട്സ്ആപ്് നമ്പരായ 8547639054 ലേക്ക് അയക്കുണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."