ദീര്‍ഘദൂര ട്രെയിനുകള്‍ ഷൊര്‍ണൂരിലേക്കില്ല മലബാര്‍ യാത്രക്കാര്‍ക്ക് ദുരിതമേറും
ഷൊര്‍ണൂര്‍: പത്തോളം ദീര്‍ഘദൂര ട്രയിനുകള്‍ ഷൊര്‍ണരിന് നഷ്ടപെടുമ്പോള്‍ മലബാര്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന യാത്ര ദുരിതത്തിനു പുറമേ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ കച്ചവടക്കാര്‍ക്കും സസ്യാ ഭോജന ശാലകളിലെ ജീവനക്കാര്‍ക്കും ജോലി നഷ്ടപെടുമേയെന്ന് ആശങ്ക ഇരട്ടിയായി. വിവിധ സസ്യ ഭോജന ശാലകളില്‍ എണ്‍പതോളം വെണ്ടര്‍മാരും, ഭോജന ശാലകളില്‍ മറ്റു ജോലികളില്‍ ഏര്‍പെടുന്നവരുമായി നിരവധി പേരാണ് ഉള്ളത്. ഇതിനു പുറമേ പാര്‍സല്‍ കാരാര്‍ തൊഴിലാളികളുടെ ജോലിക്കും ഭീഷണിയുണ്ട്. അതേ സമയം ഷൊര്‍ണൂരില്‍ വരാതെ പോകുന്ന ട്രയിനുകള്‍ക്ക് ഭാരതപ്പുഴ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം ഉയര്‍ന്നു കഴിഞ്ഞു.
ഗോരഖ്പൂര്‍- തിരുവനന്തപുരം രപ്്്തി സാഗര്‍ എക്സ്സ്പ്രസ് ഇന്ന് മുതലും, ധന്‍ബാദ് ആലപ്പി ട്രയിന്‍ മൂന്നിനും, ഷൊര്‍ണൂരില്‍ എത്തില്ല. ഈ ട്രയിനുകള്‍ ലിങ്ക് വഴി കടന്നു പോകും.ബറുണി -എറണാകുളം,, ഇന്‍ഡോര്‍- തിരുവനന്തപുരം അഹല്യ നഗരി, കോര്‍ബ- തിരുവനന്തപുരം, ആലപ്പി- ധന്‍ബാദ് എന്നീ ട്രയിനുകളാന് ഷൊര്‍ണൂര്‍ സ്റ്റേഷനോടു് ഗുഡ് ബൈ പറയുന്നത്. ധന്‍ബാദ്ദ് ആലപ്പുഴ എക്‌സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ് അനുവദിച്ച സമയം 1.48, വടക്കാഞ്ചേരി 3.15. ആലപ്പുഴ ധന്‍ബാദിന് വടക്കാഞ്ചേരി 8.40നും ഒറപ്പാലത്ത് 10.15നുമാണ്.
അതേ സമയം ധന്‍ബാദ് എക്‌സ്പ്രസിന് ഒറ്റപ്പാലത്തു നിന്ന് വടക്കാഞ്ചേരിയില്‍ എത്തുന്ന സമയം രണ്ടു മണിക്കൂറും, ഏഴു മിനിറ്റും, അതായത് ട്രയിന്‍ വേഗത കുറച്ചാണ് പോകുക സാധാരണ അര മണിക്കൂറില്‍ എത്താവുന്ന ദൂരമാണ് ഉള്ളതെന്ന് യാത്രക്കാര്‍ പറയുന്നു. സസ്ഥാനത്ത് ഏറ്റവും വലിയ റെയിന്‍വേ ജംഗ്ഷനായ ഷൊര്‍ണൂരിന് ഓരോ വര്‍ഷം പിന്നിടുമ്പോഴും അവഗണന മാത്രമാണ് റെയില്‍വേ ഭരണകൂടം സമ്മാനിക്കുന്നതിന്റെ ഏറ്റവും ഒടുവിലെത്തെ ഉദാഹരണമാണ് ട്രയിനുകളുടെ തിരിച്ചുവിടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."