HOME
DETAILS

പാലക്കാടന്‍ കാറ്റിനെ വലത്തോട്ട് മാറ്റാന്‍ ശ്രീകണ്ഠനും കോട്ട കാക്കാന്‍ രാജേഷും

  
backup
April 02 2019 | 05:04 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%b2%e0%b4%a4

കാസിം വള്ളിക്കുന്നത്ത്


കൊപ്പം: കരിമ്പനകളുടെ സീല്‍ക്കാരത്തോടെ അടിച്ചുവീശുന്ന പാലക്കാടന്‍ കാറ്റിന് ഇക്കുറി തീവ്രത പതിന്‍മടങ്ങാണ്. നാല്പത്തിയൊന്ന് ഡിഗ്രിക്കും മുകളിലുള്ള കടുത്ത വേനലിനെ വകവെക്കാതെയാണ് ഇടതുവലത് സ്ഥാനാര്‍ഥികള്‍ കളംനിറഞ്ഞ് കളിക്കുന്നത്. ശക്തമായ സാനിധ്യമറിയിക്കാന്‍ ബി.ജെ.പിയും പോരാട്ടം ശക്തിയാക്കുമ്പോള്‍ ഇത്തവണ പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ഇരുമുന്നണികളെയും തുണക്കുന്നമണ്ഡലമാണ് പാലക്കാടെങ്കിലും കുറച്ചുകാലമായി എല്‍.ഡി.എഫിന്റെ കോട്ടയായാണ് പാലക്കാട് അറിയപ്പെടുന്നത്. 2009ലാണ് എം.ബി രാജേഷ് പാലക്കാട് കന്നിയങ്കത്തിനിറങ്ങുന്നത്. യു.ഡി.എഫിലെ സതീശന്‍ പാച്ചേനിയോട് കഷ്ടിച്ച് വിജയിച്ച് കയറിയ രാജേഷ് 2014ല്‍ സ്ഥിതി മെച്ചപ്പെടുത്തി. യു.ഡി.എഫിലെ അക്കാലത്തെ മുതിര്‍ന്ന നേതാവ് എം. പി വീരേന്ദ്ര കുമാറിനെ ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. പക്ഷേ ഈ വിജയം 2019ല്‍ എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. അന്ന് യു.ഡി.എഫിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നം രാജേഷിന് അനുകൂലമാവുകയായിരുന്നു.
2019ല്‍ എന്ത് വിലകൊടുത്തും പാലക്കാട് പിടിക്കാന്‍ യു.ഡി.എഫും പ്രത്യേകിച്ച് കോണ്‍ഗ്രസും അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുകയാണ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നേരെത്തെ ആരംഭിച്ചു. വി.കെ ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ ജില്ല മുഴുവന്‍ പദയാത്ര നടത്തി തെരഞ്ഞടുപ്പ് പ്രചരണത്തിന് അനൗദ്ധ്യോഗികമായി തുടക്കം കുറിച്ചു. സ്ഥാനാര്‍ഥി ചര്‍ച്ച വന്നപ്പോള്‍ പാലക്കാട്ടേക്ക് ശ്രീകണ്ഠനെ പരിഗണിക്കാന്‍ ഈ പദയാത്ര കാരണവുമായി. സിറ്റിംഗ് എം.പി എന്നനിലയില്‍ വികസനങ്ങള്‍ക്കാണ് രാജേഷ് വോട്ട് ചോദിക്കുന്നത്. ഭൂരിപക്ഷം കുറഞ്ഞാലും ഇത്തവണയും ജയിച്ചുകയറുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്. പക്ഷേ പാര്‍ട്ടിയിലെ അനൈക്യം വെല്ലുവിളിയാകുമോ എന്ന സന്ദേഹവും നേതാക്കള്‍ക്കിടയിലുണ്ട്. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പാര്‍ട്ടിയിലെ വനിതാ അംഗം ലൈംഗിക പീഡനാരോപണം നടത്തിയപ്പോള്‍ പി.കെ ശശിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന വികാരത്തോടൊപ്പമായിരുന്നു രാജേഷ്. ഇത് ശശിയെ അനുകൂലിക്കുന്നവരെ ചൊടുപ്പിച്ചിട്ടുണ്ട്.
അതുപോലെ മണ്ഡലത്തിലെ പലഭാഗങ്ങളിലും സി.പി.എം സി.പി.ഐ പോരുമുണ്ട്. പ്രളയകാലത്ത് പലസ്ഥലങ്ങളിലും എം.പിയുടെ സാനിദ്ധ്യമുണ്ടായില്ല എന്നതും എല്‍.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. എന്നാലും ഏഴ് അസ്സംബ്ലി മണ്ഡലങ്ങളില്‍ അഞ്ചും കൈവശമാണന്നതും സി.പി. എമ്മിന്റെ കേഡര്‍ സംവിധാനവും നേരിയ മാര്‍ജിനിനെങ്കിലും വിജയിക്കുമെന്ന് എല്‍.ഡി.എഫ് കരുതുന്നു.
അതേസമയം ഇപ്പുറത്ത് യു.ഡി.എഫിനുള്ളില്‍ പഴയ തലവേദനകളില്ല. ഏറെക്കുറെ കോണ്‍ഗ്രസ് അണികള്‍ക്ക് സ്വീകാര്യനാണ് ശ്രീകണ്ഠന്‍. ഡി.സി.സി പ്രസിഡന്റായ 2016 മുതല്‍ ഗ്രൂപ്പുകള്‍ക്കതീതമായി കോണ്‍ഗ്രസ് പാര്‍ട്ടിയെ ജനകീയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കാഴ്ച്ചപ്പാടുകളുമായി അണികള്‍ക്കിടയിലുള്ള വ്യക്തിയാണ് ശ്രീകണ്ഠന്‍. പലപ്പോഴും ഇറക്കുമതി സ്ഥാനാര്‍ഥികളാണ് പാലക്കാട് വരാറുള്ളത്. ഇത്തവണ മണ്ഡലത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്തിയതും ശ്രീകണ്ഠന്റെ സൗമ്യതയും വിശാല സൗഹൃദവും യൂത്ത് ലീഗ് , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനവും മണ്ഡലത്തില്‍ മാറ്റത്തിന്റെ കാറ്റുവീശുമെന്നവര്‍ കരുതുന്നു.
രാഹുല്‍ ഗാന്ധി വയനാടില്‍ മത്സരിക്കുന്നതോടെ കേരളത്തില്‍ അടിച്ചുവീശുന്ന രാഹുല്‍ തരംഗവും ശ്രീകണ്ഠന് മുതല്‍ക്കൂട്ടാവും. ബി. ജെ.പിയുടെ സി. കൃഷ്ണകുമാറും ശക്തമായ പ്രചരണവുമായി മണ്ഡലത്തില്‍ സജീവമാണ്. ഇവര്‍ നേടുന്ന വോട്ടുകളും മണ്ഡലത്തിലെ ഒരുലക്ഷത്തോളം വരുന്ന നവാഗത വോട്ടുകളും പാലക്കാടന്‍ തെരഞ്ഞടുപ്പ് കാറ്റിന്റെ ഗതി നിര്‍ണയിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago