ക്രൂരത മിണ്ടാപ്രാണികളോടും; പതിനെട്ടോളം പ്രാവുകളെ തലയറുത്തു കൊന്നു
പരപ്പനങ്ങാടി: വളര്‍ത്തു പ്രാവുകളെ കൂട്ടിനകത്ത് തലയറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. സദ്ദാംബീച്ച് കെ.ടി നഗറിലെ കുന്നുമ്മല്‍ ഹര്‍ഷാദ്, ചെക്കാമിന്റെ സഫ്വാന് എന്നിവര്‍ നേതൃത്വം നല്കുന്ന എഫ്.സി മിലാന് ക്ലബിന്റെ 28 വളര്‍ത്തു പ്രാവുകളില്‍ പതിനെട്ടോളം പ്രാവുകളെയാണ് സാമൂഹ്യ വിരുദ്ധര്‍ രാത്രിയുടെ മറവില്‍ തലയറുത്ത് കൊന്നത്.
വ്യാഴാഴ്ച അര്‍ധരാത്രിയില്‍ സംഭവിച്ചതാണെന്നാണ് കരുതുന്നത്. ജോലി കഴിഞ്ഞ് ഇന്നലെ വൈകിട്ട് നാലരയോടെ കൂട് തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അഞ്ച് വര്‍ഷത്തോളമായി ഇവര്‍ പ്രാവിനെ വളര്‍ത്താന്‍ തുടങ്ങിയിട്ട്.
റോഡരികിലെ വീടിനോടുചേര്‍ന്ന് സ്ഥാപിച്ച പ്രത്യേകം കൂടുകളിലാക്കിയാണ് പ്രാവുകളെ സൂക്ഷിച്ചിരുന്നത്. ഈ കൂടിന്റെ പൂട്ട് തകര്‍ത്താണ് പ്രാവുകളെ കൊന്നത്.
2000 മുതല്‍ 5000 രൂപ വരെ വിലയുള്ള പ്രാവുകള്‍ വലിയ ടൂര്‍ണമെന്റുകളില്‍ പറത്തല്‍ മത്സരത്തിന് കൊണ്ട് പോകുന്നതാണെന്നും ഒരു ലക്ഷത്തിനടുത്ത് നഷ്ടമുണ്ടായതായും ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. പരപ്പനങ്ങാടി പൊലിസ് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."