പനി പടരുന്നു; കുന്നംകുളത്ത് ഈ മാസം ചികിത്സക്കെത്തിയത് ആറായിരത്തോളം പേര്‍
കുന്നംകുളം: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ഈ മാസം പനിയുമായി എത്തിയത് ആറായിരത്തോളം ആളുകള്‍. ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫീവര്‍ ക്ലീനിക്ക് തുറന്നു. പനിക്കാര്‍ക്ക് കിടത്തി ചികിത്സക്കായി പ്രത്യേക വാര്‍ഡും തുറന്നിട്ടുണ്ട്.
എം.എല്‍.എയും സഹകരണ ടൂറിസം വുകപ്പു മന്ത്രിയുമായ എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ നഗരത്തില്‍ വിളിച്ചു ചേര്‍ത്ത് ശുചിത്വ പിരപാടികള്‍ ആസൂത്രണം ചെയ്‌തെങ്കിലും ഇതിനെ പ്രഹസനമാക്കും വിധമാണ് നഗര കാഴ്ചകളും, മഴക്കാല രോഗങ്ങളും.
കുന്നംകുളത്തും പരിസര ഗ്രാമങ്ങളില്‍ നിന്നുമായി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന ആയിരത്തിലധികം ആളുകളില്‍ 80 ശതമാനവും പനിയുമായാണെത്തുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏഴു ഡോക്ടര്‍മാരും സൂപ്രണ്ടുമുള്‍പെടെ വൈകീട്ട് നാലു വരെ ഒ.പിയില്‍ പിരിശോധന നടത്തിയിട്ടും നിലവില്‍ തിരക്കൊഴിയുന്നില്ല.
നഗരത്തിലെ മഴക്കാല ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചെങ്കിലും ഓടകളിലും മറ്റും ഒഴുകിയെത്തുന്ന മലിന ജലം തടയാന്‍ ഇനിയുമായിട്ടില്ല. നഗരസഭ കെട്ടിടങ്ങളില്‍ നിന്നുള്‍പെടെ തീര്‍ത്തും മലീമസമായ ജലമാണ് കാനകളില്‍ ഒഴുകി ഒലിക്കുന്നത്. ബൈജു റോഡിലെ ഹോട്ടലുകളുടെ പരിസരത്തെ കാനകള്‍ അഴുകിയൊലിക്കുന്നതിനാല്‍ ഇത് വഴിയുള്ള കാല്‍നടക്കാര്‍ മൂക്ക്‌പൊത്തിയാണ് നടക്കുന്നത്.
മസ്ജിദ് പരിസരത്തുള്ള പ്രമുഖ ഹോട്ടലില്‍ നിന്നും കാനയിലേക്കൊഴുക്കുന്ന ജലമാണ് ഇവിടെ പ്രധാന വില്ലെനെന്ന് പരിസരത്തെ വ്യാപാരികള്‍ പറയുന്നു. കാനകളിലൂടെ ഒലിച്ചെത്തുന്ന ജലം കുടിവെള്ളവുമായി കലര്‍ന്ന് മലമ്പനിയും, മഞ്ഞപിത്തവുമുണ്ടാകാന്‍ സാധ്യയുണ്ടെന്ന് ബോധവല്‍ക്കരണം നടത്തുന്ന ഉദ്യോഗസ്ഥരെല്ലാം ഇത്തരം കാഴ്ചകള്‍ മനപൂര്‍വ്വം മറക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
മഴക്കാലത്തിന്റെ ആരംഭത്തില്‍ തന്നെ ആരോഗ്യ വിഭാഗത്തിന്റെയും, ജനപ്രതിനിധികളുടേയും അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അടിയന്തിര പ്രവര്‍ത്തനത്തിന് തുടക്കമിടാന്‍ മന്ത്രി എ.സി മൊയ്തീന്‍ മുന്‍ കൈയ്യെടുക്കുയും പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് പിന്നീട് കാര്യമായ നടപടികളുണ്ടായില്ലെന്നതായിരുന്നു വാസ്ഥവം. ആശുപത്രിയിലാകട്ടെ കിടത്തി ചികിത്സയിലുള്ളവരില്‍ 60 ശതമാനത്തിലധികം പേരും പനിയുമായാണ് ചികിത്സ തേടിയിരിക്കുന്നത്. കാണിയമ്പാലില്‍ നിന്നും കഴിഞ്ഞ ദിവസം നാലു പേര്‍ക്ക് മഞ്ഞപിത്തം സ്ഥിരികരിച്ചതായി ആശുപത്രി സൂപ്രണ്ട് താജ്‌പോള്‍ പനക്കല്‍ പറഞ്ഞു.
പനിയുള്‍പെടേയുള്ള മഴക്കാല രോഗങ്ങള്‍ക്ക് ചികിത്സയൊരുക്കാനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുമ്പോഴും മതിയായ ജീവനിക്കാരില്ലാത്തതിനാലുള്ള ദുരന്തവും ചെറുതല്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം ഇത്രയും പേര്‍ ചികിത്സ തേടിയെങ്കില്‍ അഞ്ചോളം സ്വകാര്യ ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയും കണക്കെടുത്താല്‍ പനിക്കാരുടെ എണ്ണം പതിനായിരം കടന്നേക്കുമെന്നാണ് പറയുന്നത്.
ഈ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പകര്‍ച്ച പനിയുമായി എത്തുന്നവരുടെ എണ്ണം പതിന്‍മടങ്ങാകുമെന്നാണ് ഡോക്ടര്‍മാ രുടെ നിഗമനം. ശുചീകരണ പ്രവര്‍ത്തനങ്ങളും ആരോഗ്യ ഇടപെടലും ശക്തമാക്കുകയും, നഗരത്തിലെ കാനകള്‍ വൃത്തിയാക്കുകയും വേണമെ ന്നാണ് നാട്ടുകാരുടെ ആവശ്യം. മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹോട്ടലുകളിലും മറ്റും കര്‍ശന പരിശോധന നടത്തണമെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."