പൊതുവിദ്യാഭ്യാസ മേഖല മുന്നേറ്റപാതയില്‍: മന്ത്രി ഇ. ചന്ദ്രശേഖരന്‍
കാഞ്ഞങ്ങാട്്: സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയതോടെ അക്കാദമിക് ഭൗതിക മേഖലകളില്‍ പൊതുവിദ്യാഭ്യാസ മേഖല ജൈത്രയാത്ര ആരംഭിച്ചിരിക്കുകയാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഉപ്പിലിക്കൈ ജി.എച്ച്.എസ്.എസ് കെട്ടിട ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ എണ്ണവും സ്‌കൂളുകളുടെ പഴക്കവും അനുസരിച്ച് അഞ്ചു കോടി രൂപവരെ ഓരോ സ്‌കൂളിനും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷനായി. ടി.വി ഭാഗീരഥി, കൗണ്‍സിലര്‍മാരായ കെ.വി സരസ്വതി, കെ. മിനി, എം. ശാരദ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പള്ളിക്കൈ രാധാകൃഷ്ണന്‍, ടി.വി ശ്യാമള, സി.കെ ബാബുരാജ്, സി.കെ വത്സന്‍, എസ്.എം.സി ചെയര്‍മാന്‍ രവീന്ദ്രന്‍ ചേടിറോഡ്, എം.പി.ടി.എ പ്രസിഡന്റ് എ. സിന്ധു, വികസനസമിതി ചെയര്‍മാന്‍ പി. ചന്ദ്രന്‍, പ്രധാനധ്യാപിക എസ്. സാവിത്രി, പി.ടി.എ പ്രസിഡന്റ് പി.വി മോഹനന്‍, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് എസ്.എം ശ്രീപതി എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് പിഡബ്ല്യു.ഡി കെട്ടിടവിഭാഗം എക്സിക്യുട്ടിവ് എന്‍ജിനിയര്‍ സി.രാജേഷ് ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മന്ത്രി ഇ. ചന്ദ്രശേഖരന്റെ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ആസ്തി വികസന പദ്ധതയില്‍ ഉള്‍പ്പെടുത്തിയാണ് ഹയര്‍സെക്കന്‍ഡറിക്കായി പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വകുപ്പില്‍ നിന്നനുവദിച്ച ഫണ്ടില്‍ നിന്നുമാണ് ശിലാസ്ഥാപനം നടത്തിയ പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."