HOME
DETAILS

വ്യാജ രേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം; നിസാമുദ്ദീന്‍ സുല്‍ത്താനെതിരേ കേസെടുത്തു

  
backup
June 25 2020 | 15:06 PM

aluwa-thareeqath-case-against-nizamudheen-sulthan


കൊച്ചി: ആലുവ ത്വരീഖത്ത് എന്ന പേരില്‍ അറിയപ്പെടുന്ന വ്യാജ ത്വരീഖത്ത് സംഘടനയുടെ ഇപ്പോഴത്തെ തലവന്‍ നിസാമുദ്ദീന്‍ സുല്‍ത്താനെതിരെ വ്യാജ രേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അങ്കമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇദ്ദേഹത്തിന്റെ പിതാവും ത്വരീഖത്ത് സ്ഥാപകനുമായ യൂസുഫുല്‍ സുല്‍ത്താന്‍ അടുത്തിടെയാണ് മരണപ്പെട്ടത്. യൂസുഫുല്‍ സുല്‍ത്താന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സ്വത്ത് വകകളാണ് മറ്റ് അവകാശികളെ കബളിപ്പിച്ച് വ്യാജ രേഖ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. നിസാമുദ്ദീന് പുറമെ സഹോദരങ്ങളായ ഷംസുദ്ദീന്‍, അഹമ്മദ് കബീര്‍ എന്നിവരും കേസില്‍ പ്രതികളാണ്.

യൂസുഫുല്‍ സുല്‍ത്താന്റെ ഭാര്യ മറിയുമ്മ സുല്‍ത്താന്‍, മക്കളായ ഷാഹിറ ഷിഹാബ്, ലൈല സുല്‍ത്താന്‍, ഫാത്തിമത്ത് സുഹ്‌റ എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയത്. യൂസുഫുല്‍ സുല്‍ത്താന്റെ ഉടമസ്ഥതയില്‍ അങ്കമാലിക്കടുത്ത് ചമ്പന്നൂരില്‍ പ്രവര്‍ത്തിക്കുന്ന രജനി ഇന്റസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശമാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഈ സ്ഥാപനത്തിന് നാല് കോടിയോളം രൂപയാണ് മതിപ്പ് വിലയായി കണക്കാക്കുന്നത്. വ്യവസായ മേഖലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മരണപ്പെട്ടയാളുടെ രജിസ്‌ട്രേഷനൊ മറ്റ് നിയമപരമായ രേഖകളിലോ മാറ്റം വരുത്തുന്നതിന് ജീവിച്ചിരിക്കുന്ന എല്ലാ അവകാശികളുടെയും നിയമപരമായ സമ്മതവും അനുവാദ രേഖകളും വേണമെന്നിരിക്കെ പരാതിക്കാരായ നാല് അവകാശികളുടെയും വ്യാജ ഒപ്പിട്ട് സ്ഥാപനത്തിന്റെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ പ്രതികളുടെ പേരിലേക്ക് മാറ്റുകയും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം ഇവരുടെ പേരിലേക്ക് മാറ്റുന്നതിനായി ജില്ലാ വ്യവസായ സെന്ററില്‍ വ്യാജ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണെന്നാണ് പരാതിയില്‍ പറയുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 403, 404, 406, 417, 418, 420, 423, 424, 465, 467, 468, 471 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നര മാസം മുന്‍പ് അങ്കമാലി സബ് ഇന്‍സ്‌പെകടര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പിയ്ക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു. എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. പിതാവിന്റെ സ്വത്തില്‍ അവകാശം ചോദിച്ചതിന്റെ പേരില്‍ തങ്ങളെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചൂണ്ടിക്കാട്ടി സഹോദരിമാര്‍ നെടുമ്പാശ്ശേരി പോലീസില്‍ നല്‍കിയ പരാതിയിലും നേരത്തെ പൊലീസ് കേസെടുത്തിരുന്നു. പോലീസില്‍ നല്‍കുന്ന പരാതികളില്‍രാഷ്ട്രീയ ഉദ്യോഗസ്ഥ കേന്ദ്രങ്ങളിലെ നിസാമുദ്ദീന്റെ ഉന്നത /തല ബന്ധങ്ങളുടെ മറവില്‍ കാര്യമായ അന്വേഷണം നടത്താന്‍ പൊലിസ് തയ്യാറാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago