പ്രചാരണം കൊഴുപ്പിക്കാന്‍ ജില്ലയില്‍ കേന്ദ്ര-സംസ്ഥാന നേതാക്കളെത്തുന്നു
പാലക്കാട് : ജില്ലയില്‍ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണം ഊര്‍ജ്ജിതമായതോടെ മുന്നണികളെല്ലാം മത്സരചൂടിലാണ്. എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനും വിജയമുറപ്പിക്കാനും വേണ്ടി കേന്ദ്ര-സംസ്ഥാന നേതാക്കള്‍ കൂടി പ്രചരണത്തിനെത്തുമ്പോള്‍ അണികളില്‍ ആവേശം അലതല്ലുകയാണ്. കേന്ദ്ര നേതാക്കള്‍ കൂടിയെത്തുന്നതോടെ ജില്ലയില്‍ ഇടതു-വലതു -എന്‍ഡിഎ മുന്നണികളുടെ പ്രചരണം ഒന്നു കൂടി ഉഷാറാകും. തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന പാലക്കാട്ട് ഇത്തവണയും ശക്തമായ ത്രികോണ മത്സരമാണെന്നിരിക്കെ കേന്ദ്ര നേതാക്കളെത്തുന്നത് മൂന്നുമുന്നണികള്‍ക്കും അഭിമാനിമിഷങ്ങളാണ്. അതിനാല്‍ തന്നെ കേന്ദ്ര നേതാക്കളെയിറക്കി പ്രചാരണം ചൂടുപിടപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മുന്നണികളെല്ലാം തന്നെ. പ്രമുഖ കേന്ദ്ര സംസ്ഥാന നേതാക്കളെയിറക്കി പ്രചാരണം ഊര്‍ജ്ജിതമാക്കുന്നതോടെ ഇത്തവണ ആലത്തൂര്‍-പാലക്കാട് നിയോജക മണ്ഡലങ്ങളില്‍ തീപാറുന്ന പോരാട്ടമാവും കാണാനാവുക. മൂന്നാമുഴത്തില്‍ പ്രതീക്ഷയര്‍പ്പിച്ച എംബി. രാജേഷും കന്നിയങ്കത്തില്‍ കണ്ണുംനട്ട് വികെ ശ്രീകണ്ഠനും ബിജെപി എംപി.യാവാന്‍ കൊതിച്ച് നഗരസഭാ ഉപാദ്ധ്യക്ഷന്‍ കൂടിയായ സി കൃഷ്ണകുമാറും പോരാടുമ്പോള്‍ സീറ്റുറപ്പിച്ച് പി.കെ ബിജുവിനൊപ്പം പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്ന മര്യ ഹരിദാസും പുതുമുഖം ബാബുവും പ്രചാരണത്തില്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്. ജില്ലയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിജയമുറപ്പിക്കാന്‍ കേന്ദ്രനേതാക്കളെയിറക്കി പ്രചാരണം കൊഴുപ്പിക്കുന്നതിന്റെ ആവശ്യകത പാര്‍ട്ടികളില്‍ നിക്ഷിപ്തമാണ്. ബിജെപിയുടെ തിരുവനന്തപുരം സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ പ്രചാരണ പരിപാടി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുന്നതോട ജില്ലയിലും കൂടുതല്‍ കേന്ദ്ര നേതാക്കളെത്തിക്കാമെന്ന വിശ്വാസത്തിലാണ് മുന്നണികള്‍. കേരളത്തിലെത്തുന്ന കേന്ദ്ര നേതാക്കളെ മൂന്നു മുന്നണികളും ജില്ലയിലും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടിനേതാക്കള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വരുമെങ്കിലും രാഹുല്‍ഗാന്ധിയും കൂടിയെത്തുമെന്ന പ്രതീക്ഷയിലാണ്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയദ്ധ്യക്ഷന്‍ അമിത്ഷാ എന്നിവരെത്തുമെന്ന പ്രതീക്ഷയിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി സിപിഎം. ദേശീയ ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ജില്ലയിലെത്തുമെന്ന പ്രതീക്ഷയിലാണ്. കേന്ദ്ര സംസ്ഥാന നേതാക്കള്‍ക്കുപുറമെ രാഷ്ട്രീയരംഗത്ത് സജീവ സാന്നിദ്ധ്യവും എം.എല്‍.എ., എംപി. സ്ഥാനവുമുള്ള ഇന്നസെന്റ്, മുകേഷ്, സുരേഷ്‌ഗോപി എന്നിവരെയിറക്കി പ്രചരാണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നെല്ലറയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം വിതറിയിരിക്കുകയാണ്.എല്‍.ഡിഎഫിന് വേണ്ടി ഭരണപരിഷ്‌കാര ചെയര്‍മാന്‍ കൂടിയായ വി.എസ്. അച്യുതാനന്ദന്‍ പ്രചാരണത്തില്‍ സജീവമാകുന്നതും ഇടതിന് ആശ്വാസമാണ്. വി.കെ ശ്രീകണ്ഠനൊപ്പം എംഎല്‍എ. യായ ഷാഫി പറമ്പില്‍ പ്രചരണത്തില്‍ സജീവമാണ്. നല്‍കിയിട്ടുണ്ട്. ഇടതിനെയും വലതിനെയും തകര്‍ത്ത് വിജയമുറപ്പിക്കാന്‍ പോരാട്ടത്തിനെത്തിയ സി. കൃഷ്ണകുമാര്‍ അണികളും ആവേശത്തിലാണ് കത്തിയെരിയുന്ന വേനല്‍ച്ചൂടിനെ പോലും വകവെക്കാതെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കൊഴുക്കുമ്പോള്‍ ആലത്തൂര്‍ നിയോജകമണ്ഡലങ്ങളിലെ പരിചിതരും പുതുമുഖങ്ങളുമായ സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിലാണ്. സ്ഥാനാര്‍ത്ഥികളുടെ വിജയമുറപ്പിക്കാന്‍ അണികളില്‍ ആവേശം പകരാനുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജില്ലയില്‍ കേന്ദ്ര സംസ്ഥാന നേതാക്കള്‍ കൂടിയെത്തുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനൊപ്പം ആവേശേജ്ജ്വലമായ മത്സരമാവും ഇനി നടക്കാന്‍ പോവുന്നതെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."