പനിയും മഞ്ഞപിത്തവും പടരുന്നു
കുന്നംകുളം: കാണിപയ്യൂരില്‍ പനിയും മഞ്ഞപിത്തവും പടരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വേണ്ടെത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് ആക്ഷേപം. മേഖലയിലെ കുടിവെള്ളം സുരക്ഷിതമല്ലെന്നും നാട്ടുകാര്‍. കാണിയമ്പാല്‍ ലക്ഷംവീട് കോളനി പരിസരത്തെ 4 വീടുകളില്‍ അടുത്ത ദിവസങ്ങളില്‍ മഞ്ഞ പിത്തം പടര്‍ന്നതും പല കുടുംബങ്ങളിലും പനി വ്യാപകമാവുകയും ചെയ്തതോടെയാണ് നാട്ടുകാരുടെ പ്രതിഷേധ സ്വരമുയര്‍ന്നത്. കോളനിയിലേക്ക് രണ്ട് ബോര്‍വെല്ലുകളില്‍ നിന്നുള്ള ജലമാണ് വിതരണം നടത്തുന്നതെങ്കിലും കുടിക്കാനായി നിവാസികള്‍ പൊതുകിണറി നേയാണ് ആശ്രിയിക്കുന്നത്.
മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തിയതോടെ ഇവ ചീഞ്ഞ് വെള്ളം അഴുകുമെന്ന ഭീതിയിലാണ്. ഇത് കൂടുതല്‍ അപകടമുണ്ടാക്കുമോ എന്നും ഭയപെടുന്നതായി മുന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാ നായിരുന്ന സി.ബി രാജീവ് പറയുന്നു. വിഷയത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റാന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മേഖലയില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."