കുടുംബശ്രീയുടെ ലക്ഷ്യം തദ്ദേശീയമായ സംരംഭങ്ങള്‍: മന്ത്രി ചന്ദ്രശേഖരന്
ചെറുവത്തൂര്‍: കുടുംബശ്രീ ലക്ഷ്യമിടുന്നത് തദ്ദേശീയമായ സംരംഭങ്ങളെയും അതുവഴിയുള്ള വിപണ സാധ്യതകളെയുമാണെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ നീലേശ്വരം ബ്ലോക്ക് എസ്.വി.ഇ.പി (സ്റ്റാര്‍ട്ടപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം) പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. പദ്ധതി രേഖയുടെ പ്രകാശനം പി. കരുണാകരന് എം.പി കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രനു നല്കി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഗ്രാമകിരണ്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എല്‍.ഇ.ഡി ബള്‍ബുകളുടെ ആദ്യവില്പന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമീളയ്ക്ക് നല്കി നിര്‍വഹിച്ചു. വലിയ പറമ്പ പഞ്ചായത്ത പ്രസിഡന്റ് എം.ടി അബ്ദുള്‍ ജബാര്‍, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്, പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, ചെറുവത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി ടി.വി പ്രഭാകരന്, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ബേബി ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം വെങ്ങാട് കുഞ്ഞിരാമന്, കുടുംബശ്രീ എ.ഡി.എം സി.സി ഹരിദാസന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."