മനുഷ്യരെല്ലാം അത്ഭുത പ്രതിഭകളെന്ന് പ്രൊഫ. എം.എ റഹ്മാന്‍
കുണിയ: മനുഷ്യരെല്ലാം അത്ഭുത പ്രതിഭകളാണെന്നും വായനയും സംസ്‌കാരവുമാണ് അതിന് അവരെ പ്രാപ്തരാക്കുന്നതെന്നും പ്രൊഫ. എം.എ റഹ്മാന്‍. ബഷീര്‍ ദിനത്തോടനുബന്ധിച്ച് കുണിയ ജി.വി.എച്ച്.എസ്.എസില്‍ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടി.ഉബൈദ് സ്മാരക വായനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയിലാണ് കുണിയയിലെ സ്‌കൂളില്‍ ടി. ഉബൈദ് സ്മാരക വായനശാല രൂപം കൊണ്ടത്. 'എന്റെ സ്‌കൂള്‍ കുണിയ' എന്ന വാട്‌സ് ആപ് കൂട്ടായ്മയിലൂടെയാണ് വായനശാലയ്ക്ക് ആവശ്യമായ ധനസമാഹരണം നടത്തിയത്.
വാര്‍ഡ്‌മെമ്പര്‍ ഷഹീദ റാഷിദ് അധ്യക്ഷയായി. കെ.എ യൂസഫ്, പ്രൊഫ. എം.എ റഹ്മാന്‍ എന്നിവര്‍ സ്‌കൂളിനു നല്‍കിയ അന്‍പതോളം പുസ്തകങ്ങള്‍ പി.ടി.എ പ്രസിഡന്റ് ഹമീദ് ഏറ്റുവാങ്ങി. പ്രധാനധ്യാപകന്‍ പി.വി വിജയന്‍, അശ്വതി ടീച്ചര്‍, അമീര്‍ അലി, സുരേഷ്, അഷ്‌റഫ് ആയങ്കോട്, അബ്ദുള്ള ആയങ്കോട്, കുണ്ടൂര്‍ അബ്ദുള്ള, സുബ്രഹ്മണ്യന്‍, സന്തോഷ് പനയാല്‍, സ്റ്റാഫ് സെക്രട്ടറി എം.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബഷീറിന്റെ എഴുത്ത് ജീവിതത്തെ വിദ്യാര്‍ഥി ആസിഫ അവതരിപ്പിച്ചു. എല്‍.എസ്.എസ്.സ്‌കോളര്‍ഷിപ്പ് നേടിയ മുഹമ്മദ് നിഷാമിന് ഉപഹാരം നല്‍കി. 2000 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സ്‌കൂളിനായി ഒരു ലക്ഷം രൂപയുടെ കുട്ടികളുടെ റേഡിയോ പ്രൊജക്ട് പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."