ഉദുമ ടൗണ്‍ റോഡ് വികസനം: യു.ഡി.എഫ് 12ന് റോഡ് ഉപരോധിക്കും
ഉദുമ: ഉദുമ ടൗണില്‍ റെയില്‍വേ ഗേറ്റിലുണ്ടണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആറു വരിയായി റോഡ് വികസിപ്പിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കി നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയാറാകാത്ത കെ.എസ്.ടി.പി അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് 12ന് കെ.എസ്.ടി.പി റോഡ് ഉപരോധിക്കുമെന്ന് യു.ഡി.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
പാര്‍ട്ടിയുടെ വികസന വിരുദ്ധ നിലപാടില്‍ എം.എല്‍.എ നിലപാട് വ്യക്തമാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ കെ.ബി.എം ഷരീഫ് അധ്യക്ഷനായി. കണ്‍വീനര്‍ ഉദയമംഗലം സുകുമാരന്‍, വാസു മാങ്ങാട്, എം.എച്ച് മുഹമ്മദ് കുഞ്ഞി, സത്താര്‍ മുക്കുന്നോത്ത്, പ്രഭാകരന്‍ തെക്കേക്കര, ഭാസ്‌കരന്‍ നായര്‍, ഖാദര്‍ കാത്തിം, ബി. കൃഷ്ണന്‍, മുഹമ്മദ് കുഞ്ഞി എരോല്‍, തിലകരാജന്‍, പാറയില്‍ അബൂബക്കര്‍, കെ.വി ശോഭന, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, പി.പി ശ്രീധരന്‍, കുഞ്ഞിരാമന്‍, സുകുമാരി ശ്രീധരന്‍, അന്‍വര്‍ മാങ്ങാട്, ടി.കെ ഹസീബ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."