തവണക്കടവ് - വൈക്കം ഫെറിയില്‍ യാത്രാക്ലേശം രൂക്ഷമായി
പൂച്ചാക്കല്‍: തവണക്കടവ് - വൈക്കം ഫെറിയില്‍ ഒരു ജങ്കാറിന്റെ സര്‍വിസ് മാത്രമായതോടെ യാത്രാക്ലേശം രൂക്ഷമായി. കൊച്ചിയിലെ സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ രണ്ടു ജങ്കാറാണ് ഇവിടെ സര്‍വിസ് നടത്തിയിരുന്നത്.
അരമണിക്കൂര്‍ ഇടവിട്ടായിരുന്നു സര്‍വിസ്.
അടുത്തിടെ കായലിലെ വെള്ളത്താഴ്ച്ച മൂലം ഒരു ജങ്കാറിന്റെ അടിഭാഗം മണലില്‍ ഇടിച്ചു തകരാറിലായിരിക്കുകയാണ്.
ഇതോടെ സര്‍വിസ് ഒന്നു മാത്രമായി. ഒരു മണിക്കൂര്‍ ഇടവിട്ടാണ് ഇപ്പോഴത്തെ സര്‍വിസ്. രാവിലെ ആറിന് തവണക്കടവില്‍ നിന്നു വൈക്കത്തേക്കു സര്‍വിസ് തുടങ്ങും. രാത്രി 9.30ന് വൈക്കത്തു നിന്നും തവണക്കടവിലേക്കാണ് അവസാന സര്‍വിസ്.
ഒരു ജങ്കാര്‍ സര്‍വിസ് മാത്രമായതോടെ യാത്രാ ക്ലേശം രൂക്ഷമായി. കെട്ടിട നിര്‍മാണ കാലയളവ് ആയതിനാല്‍ നിര്‍മാണ സാമഗ്രികളുമായി ഒട്ടേറെ വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.
ചില സമയങ്ങളില്‍ നീണ്ട നിരയുണ്ട്. സമീപത്ത് മറ്റൊരിടത്തും ജങ്കാര്‍ സര്‍വിസ് ഇല്ല. തണ്ണീര്‍മുക്കം ബണ്ടു വഴി വൈക്കം, കോട്ടയം ഭാഗത്തേക്കു പോകുന്നതാണ് മറ്റൊരു പാത.
തകരാറായ ജങ്കാര്‍ നന്നാക്കുകയാണെന്നും അത് വൈകുമെങ്കില്‍ മറ്റൊരു ജങ്കാര്‍ ക്രമീകരിച്ച് സര്‍വിസ് നടത്തുമെന്നും കരാറുകാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."