ഗാന്ധിയേക്കാള്‍ മഹാനാണ് താനെന്ന് മോദി ചിന്തിക്കുന്നുവെന്ന് സേവാഗ്രാം ആശ്രമം
വാര്‍ധ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്രയിലെ വാര്‍ധയിലെ സേവാഗ്രാം ആശ്രമം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയേക്കാള്‍ മഹാനാണ് താനെന്നാണ് മോദിയുടെ ചിന്തയെന്ന് ആശ്രമ ട്രസ്റ്റി അവിനാശ് കാക്‌ദെ ആരോപിച്ചു.
വാര്‍ധയിലെത്തിയ മോദി, ആശ്രമത്തില്‍ വരാതെ മഹാത്മാ ഗാന്ധിയെ അധിക്ഷേപിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനാണ് മോദി വാര്‍ധയിലെത്തിയിരുന്നത്. ഭരണത്തിലേറിയ ശേഷം മോദി കഴിഞ്ഞ അഞ്ചുവര്‍ഷവും ചിന്തിച്ചത് മഹാത്മാ ഗാന്ധിയേക്കാള്‍ മഹാനാണ് താനെന്നാണ്. ഗാന്ധിയെ ഇനി നമുക്ക് ആവശ്യമില്ലെന്നും മോദി ചിന്തിക്കുന്നു. പ്രവൃത്തിയിലും ചിന്തയിലും മഹാത്മാ ഗാന്ധിയും മോദിയും രണ്ട് ധ്രുവങ്ങളിലാണെന്ന് അദ്ദേഹം മനസിലാക്കണം. ഞാന്‍ എല്ലാവരേക്കാളും വലിയവനാണെന്നാണ് മോദിയുടെ ഭാവം.
ഗാന്ധി സത്യത്തെയാണ് മുറുകെ പിടിക്കുന്നത്. വാക്കുകളില്‍പോലും സത്യസന്ധത പുലര്‍ത്താനും ഗാന്ധിജി ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ചിരുന്നു. എന്നാല്‍ മോദി കള്ളം മാത്രമേ പറയുന്നുള്ളൂ. ഇങ്ങനെയുള്ളവരില്‍ ആരാണ് രാജ്യത്തെ ഏറ്റവും വലിയവനെന്നും ആശ്രമ ട്രസ്റ്റി ചോദിക്കുന്നു.
വാക്കുകളിലും ചിന്തയിലും ഇരുവരും വ്യത്യസ്തത പുലര്‍ത്തുന്നുവെന്ന് രാജ്യം തിരിച്ചറിയുന്നുണ്ട്. ജനങ്ങളെ തുല്യരായി കാണണമെന്നാണ് മഹാത്മാഗാന്ധി പഠിപ്പിച്ചത്. എന്നാല്‍ മോദി കോര്‍പ്പറേറ്റുകളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.
മോദി ആശ്രമത്തില്‍ വരാതിരുന്നത് നന്നായെന്നാണ് ഇപ്പോള്‍ തങ്ങള്‍ ചിന്തിക്കുന്നത്. അധികാരത്തില്‍ വന്ന ശേഷം മോദിയുടെ വ്യക്തിത്വം പൂര്‍ണമായും മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."