രമ്യയെ വിജയരാഘവന് മുമ്പും അധിക്ഷേപിച്ചു; പരാമര്‍ശം ഐ.എന്‍.എല്‍ ലയന സമ്മേളനത്തിനിടെ
കോഴിക്കോട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് ഇതിന് മുമ്പും അധിക്ഷേപിച്ച് സംസാരിച്ചു. കോഴിക്കോട് ഐ. എന്‍ എല്‍ ലയന സമ്മേളനത്തിലെ പ്രസംഗത്തിനിടെയായിരുന്നു അത്. രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് താന്‍ അന്തം വിട്ടു എന്നായിരുന്നു എ വിജയരാഘവന് കോഴിക്കോട് പ്രസംഗിച്ചത്. മാര്‍ച്ച് മുപ്പതിനായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം പൊന്നാനിയില്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെയാണ് ഇതും പുറത്തു വന്നത്. പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന് അധിക്ഷേപ പരാമര്‍ശം നടത്തിയത്.
'സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല- ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍.
വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തമായിരുന്നു. എതിരാളി വനിതയാകുമ്പോള്‍ ലൈംഗികമായ അധിക്ഷേപം ആയുധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം.
വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് രമ്യയും പ്രതികരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."